ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ ഹിന്ദി വിഭാഗം പ്രേംചന്ദ് ദിനം വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങ്, ക്രൈസ്റ്റ് കോളേജ് ഹിന്ദി വിഭാഗം അദ്ധ്യാപിക ഡോ.സന്ധ്യ ഇ.എന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ നിലനിന്നിരുന്ന ജാതി ശ്രേണികളെക്കുറിച്ചും സ്ത്രീകളുടെയും തൊഴിലാളികളുടെയും ദുരവസ്ഥയെ കുറിച്ചും എഴുതിയ ആദ്യകാല എഴുത്തുകാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പ്രതിപാദിച്ചു. ഡോ.സന്ധ്യക്കു പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി ഉപഹാരം നൽകി ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ക്വിസ് മത്സരവും സംഘടിപ്പിച്ചു.