ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ബികോം പ്രൊഫഷണൽ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇൻ്റർനാഷണൽ കൊമേഴ്സ് ഡേ “കൊമേഴ്‌സിയ 2025” ഇളവരശി ഫുഡ് പ്രോഡക്സ് സി. ഇ. ഒ, ഡോക്ടർ ഇളവരശി പി ജയകാന്ത് ഉത്ഘാടനം ചെയ്തു.
ബിസിനസ് രംഗത്ത് വിജയം കൈവരിക്കാൻ വ്യത്യസ്തമായി ചിന്തി ക്കണമെന്നും പുതിയ ആശയങ്ങൾ നടപ്പിലാക്കണമെന്നും അവർ അഭിപ്രായപെട്ടു. വളരെ പരിമിതമായ സാഹചര്യങ്ങളിൽ മധുരപലഹാര കച്ചവടം തുടങ്ങി ഇപ്പോൾ 20 കോടിയിലധികം വിറ്റു വരവുള്ള ബിസിനസ് ശൃംഖലക്ക് നേതൃത്വം നൽകുന്ന മികച്ച വനിത സംരംഭകയായ അവർക്ക് ബിസിനസ് രംഗത്തെ സംഭാവനകൾ പരിഗണിച്ചു നിരവധി ദേശീയ അന്തർദേശീയ അവാർഡുകളും ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. ജീവിതത്തിലെ തിക്ത അനുഭവങ്ങളെ അവസരങ്ങൾ ആക്കി മാറ്റിയ അവരുടെ അനുഭവകഥ കുട്ടികളെ ആവേശഭരിതരാക്കി.ബികോം പ്രൊഫഷണൽ വിഭാഗം നടത്താൻ പോകുന്ന കോമേഴ്‌സ് കാർണിവലിന്റെ ലോഗോ പ്രകാശനവും ശ്രീമതി ഇളവരശി നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഫാദർ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.
സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോക്ടർ ടി. വിവേകാനന്ദൻ ആശംസകൾ അർപ്പി ച്ചു.ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡോക്ടർ കെ.ഓ. ഫ്രാൻസിസ് സ്വാഗതവും, ശ്രേയ സ്വാമിനാഥൻ നന്ദിയും പറഞ്ഞു. അധ്യാപകരായ സിജി പോൾ വി, ശ്രുതി കെ. എസ്, ഡോ.ദിനി കെ വി എ