ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഹിന്ദുസ്ഥാൻ സ്കൗട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ കേരള, യൂണിറ്റ് രൂപീകരണത്തിൻ്റെ മുന്നോടിയായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹിന്ദുസ്ഥാൻ സ്കൗട്ട് & ഗൈഡ്സ് ട്രെയിനിങ്ങ് കമ്മീഷണർ കെ. ശിവകുമാർ ജഗ്ഗു ഓറിയൻ്റേഷൻ ക്ലാസ് നൽകി. SNES ചെയർമാൻ പി.കെ. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിനികേതൻ ഗൈഡ് ക്യാപ്റ്റൻ സബി ഷോബി ആ മുഖപ്രഭാഷണം നടത്തി. SNES സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ, അഡ്മിനിസ്ട്രേറ്റർ ടി.പി. ലീന, ‘ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ സ്വാഗതവും സ്കൗട്ട് മാസ്റ്റർ പി.കെ. ലജ്ഞിഷ് നന്ദിയും പറഞ്ഞു.