Friday, June 26, 2026
24.7 C
Irinjālakuda

അതിഥി തൊഴിലാളിയുടെ മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി മുഹമ്മദ് സാലിഹ് റിമാന്റിൽ

മാള : 20-07-2025 തിയ്യതി രാത്രി 07.00 മണിക്ക് പുത്തൻച്ചിറ ശാന്തിനഗറിന് അടുത്ത് വെച്ച് റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഹോളോ ബ്രിക്സസ് കമ്പനിയിലെ ജോലിക്കാരനായ ബീഹാർ സ്വദേശിയായ അജയ് ഭഗഥ് 36 വയസ് എന്നയാളെ തടഞ്ഞ് നിർത്തി ഷർട്ടിൽ പിടിച്ച് തള്ളി ഭീഷണിപ്പെടുത്തി ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്ന പതിനായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിന് നിരവധി ക്രിമിനൽ കേസിലെ പ്രതിയായ പുത്തൻച്ചിറ പിണ്ടാണി സ്വദേശി പനങ്ങായി വീട്ടിൽ മുഹമ്മദ് സാലിഹ് 19 വയസ്സ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മുഹമ്മദ് സാലിഹ് മാള, കാട്ടൂർ, ആളൂർ പോലീസ് സ്റ്റേഷനുകളിലായി മയക്ക് മരുന്ന് വിൽപ്പന, അടിപിടി, പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എക്സൈസ് ഉദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ എന്നിങ്ങനെയുള്ള നാല് ക്രമിനൽ കേസുകളിലെ പ്രതിയും കൂടാതെ എക്സൈസ് ഉദ്ദ്യോഗസ്ഥരെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട മുഹമ്മദ് സാലിഹും കൂട്ടുപ്രതിയും തമിഴ്നാട് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിന് എടുത്ത കേസിൽ തമിഴ്നാട് ജയിലിലായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയാണ് ഈ കേസിൽ ഉൾപ്പെട്ടത്.

മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐ. ബെന്നി.കെ.ടി, എ.എസ്.ഐ നജീബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img