ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരണപ്പെട്ട സംഭവം, നിർത്താതെ പോയ ഓട്ടോറിക്ഷാ ഡ്രൈവറും സ്റ്റേഷൻ റൗഡിയുമായ വിഷ്ണു റിമാന്റിൽ
വെള്ളിക്കുളങ്ങര : 20-07-2025 തീയ്യതി വൈകീട്ട് 04.45 മണിയോടെ മൂന്നുമുറി പെട്രോൾ പമ്പിനടുത്ത് വെച്ച് കൊടകര കോടാലി റോഡ് ക്രോസ് ചെയ്ത നടന്നിരുന്ന മറ്റത്തൂർ വില്ലേജ് അവിട്ടപ്പള്ളി സ്വദേശി ആട്ടോക്കാരൻ വീട്ടിൽ ദേവസി 68 വയസ്സ് എന്നയാളെ ആ വഴി വന്ന ഒരു ഓട്ടോ ഇടിച്ചതിന് ശേഷം നിർത്താതെ പോവുകയും അപകടത്തിൽ ഗുരുതര പരിക്കേറ്റ ദേവസി മരണപ്പെടാൻ ഇടയായ സംഭവത്തിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ എടുത്ത കേസിലെ പ്രതിയായ മറ്റത്തൂർ നന്ദിപ്പാറ സ്വദേശി വടക്കൂട്ട് വീട്ടിൽ വിഷ്ണു 28 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാന്റ് ചെയ്തു.
ദേവസിക്ക് റോഡ് ക്രോസ് ചെയ്യുന്നതിനായി ഒരു ഓട്ടോറിക്ഷ നിർത്തിക്കൊടുത്തപ്പോൾ ആണ് ദേവസി റോഡ് ക്രോസ് ചെയ്തത്. ഈ സമയം അപകടകരമായ രിതിയിൽ റോഡിലൂടെ വാഹനം ഓടിച്ചാൽ കാൽനടക്കാർക്കും മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും അപകടം പറ്റി മരണം സംഭവിക്കാം എന്നറിവോടെ വിഷ്ണു ഓടിച്ച് വന്ന ഓട്ടോറിക്ഷ ദേവസിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം വിഷ്ണു അപകടത്തിൽ പരിക്കു പറ്റിയ ദേവസിക്ക് വൈദ്യസഹായം നൽകുന്നതായി ശ്രമിക്കാതെ വാഹനം നിർത്താതെ ഓടിച്ച് പോവുകയും സംഭവം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാതെ ഒളിവിൽ പോവുകയുമായിരുന്നു.
സംഭവത്തിൽ പരിക്കേറ്റ ദേവസിയെ അതുവഴി വന്ന് ബൈക്ക് യാത്രിക്കാരനായ ഈ കേസിലെ പരാതിക്കാരനായ നൈജോ എന്നയാൾ മറ്റൊരു ഓട്ടോറിക്ഷയിൽ ചികിത്സക്കായി ആദ്യം കോടാലി ഹെൽത്ത് സെന്ററിലും പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്ന് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും എത്തിച്ച് ചികിത്സിച്ച് വരവെ 21-07-2025 തിയ്യതി ഉച്ചക്ക് 01.57 മണിയോടെ മണിയോടെയാണ് മരണപ്പെട്ടത്.
സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള വിഷ്ണു വെള്ളിക്കുളങ്ങര, കൊടകര, പുതുക്കാട് പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി, മയക്കു മരുന്ന് കച്ചവടം, മയക്ക് മരുന്ന് ഉപയോഗം, ലഹരിക്കടിമപ്പെട്ട് പൊതു സ്ഥലത്ത് പൊതുജനങ്ങളെ ശല്യം ചെയ്യൽ, പൊതു സ്ഥലത്ത് പരസ്യ മദ്യപാനം എന്നീ കുറ്റകൃത്യങ്ങൾക്ക് 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.