*തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.*
തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ മയക്ക് മരുന്ന് വിപണനത്തിനെതിരെ PIT NDPS നിയമപ്രകാരമുള്ള ഈ വർഷത്തെ (2025) മൂന്നാമത്തെ കരുതൽ തടങ്കൽ ഉത്തരവാണിത്.
മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകൾക്കെതിരെ Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance (PIT NDPS Act) പ്രകാരം തടങ്കലിൽ ആക്കുന്നതിന്റെ ഭാഗമായി പൂപ്പത്തി ഷാജി എന്നറിയപ്പെടുന്ന മാള പൊയ്യ പൂപ്പത്തി സ്വദേശി നെടുംപുരക്കൽ വീട്ടിൽ ഷാജി 68 വയസ് എന്നയാൾക്കെതിരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. *ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊടകര പോലീസ് സ്റ്റേഷനിൽ 2024 ഡിസംബർ മാസത്തിൽ 22 ½ കിലോഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിൽ അറസ്റ്റിലായി 11-12-2024 തിയ്യതി മുതൽ തൃശ്ശൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞ് വരുന്ന ഷാജിയെ 17-07-2025 തിയ്യതി സെൻട്രൽ ജയിലിൽ വെച്ച് അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കും.* മയക്ക് മരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽതടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് PIT NDPS നിയമം.
“ഷാജി” അന്യ സംസ്ഥാനങ്ങളിൽ നിന്ന് നിരോധിത ഗഞ്ചാവ് എത്തിച്ച് ചില്ലറ വിൽപന നടത്തുന്നയാളാണ്. ഷാജിക്കെതിരെ 2010 ൽ തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 145 ഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും, മാള പോലീസ് സ്റ്റേഷനിൽ 125 ഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 35 ഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും, 2011 ൽ മാള പോലീസ് സ്റ്റേഷനിൽ 50 ഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും, 2012 ൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ 125 ഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും, തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 600 ഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും, 2013 ൽ തൃശ്ശൂർ എക്സ്സൈസ് എൻഫോഴ്സ്മെന്റ് 1.2 കിലോ ഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും, 2014 ൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ 75 ഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും, 2015 ൽ തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 30 ഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും, 2016 ൽ തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 175 ഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും, 2017 ൽ തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 30 ഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും, 2019 ൽ പാലക്കാട് റെയിൽവേ പോലീസ് സ്റ്റേഷനിൽ 526 ഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും, പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ 100 ഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും, 2020 ൽ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ 21 ¼ കിലോഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും, 2024 ൽ കൊടകര പോലീസ് സ്റ്റേഷനിൽ 22 ½ കിലോഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിലും അടക്കം 15 ക്രിമിനൽ കേസിലെ പ്രതിയാണ്.
*15 കേസുകളിൽ 3 കേസുകൾ വിചാരണയിൽ ആണ് ഉള്ളത് ബാക്കി 12 കേസുകളിൽ ശിക്ഷിക്കപ്പെട്ടയാളാണ് പ്രതി. 2020 ൽ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ 21 ¼ കിലോഗ്രാം ഗഞ്ചാവുമായി പിടികൂടിയ കേസിൽ 31-10-2022 ൽ തിയ്യതി കുറ്റം തെളിയിക്കപ്പെട്ട് 7 വർഷം കഠിന തടവിനും 75000 രൂപ പിഴയൊടുക്കാനും ശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ ബഹു. ഹൈക്കോടതിയിൽ നിന്ന് അപ്പീൽ ജാമ്യത്തിൽ ഇറങ്ങിയാണ് 2024 ൽ കൊടകര പോലീസ് സ്റ്റേഷനിൽ 22 ½ കിലോഗ്രാം ഗഞ്ചാവുമായി പിടിയിലായത്.*
കൊടകര പോലീസ് ഇന്‍സ്പെക്ടര്‍ ദാസ്.പി.കെ, എ.എസ്.ഐ ജ്യോതിലക്ഷ്മി, സി.പി.ഒ. സനോജ് എന്നിവർ PIT NDPS പ്രകാരമുള്ള നടപടികൾ ചെയ്യുന്നതിന് പ്രധാന പങ്ക് വഹിച്ചു.
തൃശ്ശൂർ റൂറൽ ജില്ലയിൽ 2025 ൽ PIT NDPS പ്രകാരം കരുതൽ തടങ്കലിൽ ആക്കുന്ന മൂന്നാമത്തെ ആളാണ് “ഷാജി”. തുടർന്നും കൂടുതൽ പേർക്കെതിരെ PIT NDPS പ്രകാരം ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മയക്കുമരുന്ന് കച്ചവട ശൃഖലയിലെ മുഴുവൻ ആളുകളെയും പിടികൂന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് അറിയിച്ചു.