Friday, July 18, 2025
25.6 C
Irinjālakuda

ഋതു അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേള; ഫെസ്റ്റിവൽ ബ്രോഷർ പ്രകാശനം ചെയ്തു; കാട്, കാടർ, ഒങ്കൽ ഉദ്ഘാടനചിത്രം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ജൂലൈ 18, 19 തിയതികളിലായി നടക്കുന്ന ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ബ്രോഷർ കോളേജിലെ സ്ക്രിപ്റ്റ് ഗാർഡനിൽ നടന്ന ചടങ്ങിൽ എഴുത്തുകാരിയും സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗവുമായ രേണു രാമനാഥൻ പ്രകാശനം ചെയ്തു. ചലച്ചിത്ര സാക്ഷരതയുടെ കാര്യത്തിൽ എറെ കേരളം എറെ മുന്നിലാണെന്നും ആധുനികകാലത്തെ മാധ്യമ സാധ്യതകളും ടെക്നോളജിയും നന്മകളിലേക്കും സാമൂഹ്യമാറ്റത്തിനുമായി ഉപയോഗപ്പെടുത്താൻ യുവതലമുറയ്ക്ക് കഴിയേണ്ടതുണ്ടെന്നും രേണു രാമനാഥൻ ചൂണ്ടിക്കാട്ടി. ഋതു ഫിലിം ഫെസ്റ്റ് ചെയർമാനും കോളേജ് പ്രിൻസിപ്പലുമായ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു. പ്രൊഫ ജോസ് കുര്യാക്കോസ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ എം എസ് ദാസൻ, ജോസ് മാമ്പിള്ളി, ഋതു ഫിലിം ഫെസ്റ്റ് കൺവീനർ അരവിന്ദ് പി. വി, ഋതു ഫിലിം ഫെസ്റ്റ് കോർ കമ്മിറ്റി മെമ്പർമാരായ കൃഷ്ണേന്തു കെ. ബി, നിത്യ വി. ആർ. എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചോളം ചിത്രങ്ങളാണ് ഫെസ്റ്റിവലിൻ്റെ ഭാഗമായി പ്രദർശിപ്പിക്കുന്നത്. കാടും അതിരപ്പിള്ളിയിലെ പ്രാദേശിക കാടർ ജനതയും മലമുഴക്കി വേഴാമ്പലുകളും തമ്മിലുള്ള ബന്ധം ആവിഷ്ക്കരിക്കുന്ന അരവിന്ദ് മോഹൻരാജ് സംവിധാനം ചെയ്ത കാട്, കാടർ, ഒങ്കൽ ഉദ്ഘാടന ചിത്രമായി 18 ന് രാവിലെ 10. 15 ന് പ്രദർശിപ്പിക്കും.

Hot this week

സാങ്കേതിക സർവകലാശാലയിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് മികച്ച റാങ്കിംഗ്

കേരള സാങ്കേതിക സർവകലാശാല വിജയശതമാനത്തിൻ്റെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോളേജുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ...

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം തുടങ്ങിയ പ്രയോഗങ്ങൾ നടത്തി,

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം...

യു. ജെ ജോസ് മാസ്റ്റർ ബെസ്റ്റ് ടീച്ചർ അവാർഡ്മിനി വർഗീസിന്

ഇരിങ്ങാലക്കുട സെയിന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപികയായ...

Topics

മദ്യലഹരിയിൽ ആക്രണം നടത്തിയ കേസിലെ പ്രതികൾ റിമാന്റിൽ

വലപ്പാട് : 15.07.2025 തിയ്യതി രാത്രി 10.15 മണിക്ക് തൃപ്രയാറുള്ള ബാറിൽ...

കുപ്രസിദ്ധ മയക്ക്മരുന്ന് കച്ചവടക്കാരൻ പൂപ്പത്തി ഷാജിയെ PIT NDPS നിയമപ്രകാരം ഒരു വർഷത്തേക്ക് തടങ്കലിലേക്ക്…..

*തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി...
spot_img

Related Articles

Popular Categories

spot_imgspot_img