ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ നടക്കുന്ന ഋതു പരിസ്ഥിതി കാർണിവലിനോടനുബന്ധിച്ച്, ബി.ബി.എ വിഭാഗം വിദ്യാർത്ഥികൾ ജൂലൈ 17, 2025-ന് മരിയൻ ഹാളിൽ വെച്ച് “ഇകോത്രൈവ്” മത്സരം വിജയകരമായി സംഘടിപ്പിച്ചു. പരിസ്ഥിതി സൗഹൃദത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ വിവിധ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർത്ഥികൾ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങൾ വിവിധ രൂപങ്ങളിൽ അവതരിപ്പിച്ച മത്സരത്തിൽ, കലയും കാര്യബോധവും മനോഹരമായി ഒരുക്കിയിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥികളെ പ്രത്യേകമായി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും , ക്യാഷ് പ്രൈസും സമ്മാനമായി നൽകി.