ഇരിഞ്ഞാലക്കുട: “ഋതു” അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളേജ് ജന്തു ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മനുഷ്യ – വന്യജീവി സംഘർഷങ്ങളും അതിജീവനവും എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രഭാഷണം സംഘടിപ്പിച്ചു. രാവിലെ പത്തുമണിയോടെ പത്മഭൂഷൺ ഫാ. ഗബ്രിയേൽ മെമ്മോറിയൽ റിസർച്ച് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ ആരണ്യകം നാച്ചുറൽ ഫൌണ്ടേഷൻ ചെയർമാനും, നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ് മെമ്പറുമായ ഡോ. പി. എസ്. ഈസ മുഖ്യപ്രഭാഷണം നടത്തി.സുവോളജി വിഭാഗം മേധാവി ഡോ.വിദ്യ ജി., ഡോ. ജിജി പൗലോസ് എന്നിവർ സംസാരിച്ച പരിപാടിയിൽ, മനുഷ്യ വന്യജീവി സംഘർഷത്തിന്റെ കാരണങ്ങളായ ആവാസനഷ്ടം, മാലിന്യനിയന്ത്രണത്തിലെ വീഴ്ച, ടൂറിസം, എന്നീ വിഷയങ്ങളെകുറിച്ച് ഡോ. പി. എസ്. ഈസ വിദ്യാർത്ഥികളുമായി സംവദിച്ചു.
