*തൃശ്ശൂർ ജില്ല കളക്ടര്‍ ശ്രീ. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ IAS ആണ് തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ശ്രീ. B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിൽ രാഗേഷിനെതിരെ ഒരു കൊല്ലത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.*
അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട പെരിങ്ങോട്ടുകര സ്വദേശിയായ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളും അന്തിക്കാട് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപെട്ടയാളുമായ കായ്‌ക്കുരു രാഗേഷ് എന്നറിയപ്പെടുന്ന രാഗേഷ് 40 വയസ് എന്നയാളെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. *ഇന്ന് 10.07.2025 തീയതി രാഗേഷിനെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ച് കരുതൽ തടങ്കലിൽ പാർപ്പിച്ച് ഉത്തരവ് നടപ്പിലാക്കി.*
രാഗേഷിനെ 2023 വർഷത്തിൽ 6 മാസക്കാലത്തേക്ക് കാപ്പ ചുമത്തി ജയിലിലാക്കിയിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഒരു വധശ്രമക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ വീണ്ടും റിപ്പോർട്ട് കൊടുത്ത് കാപ്പ ചുമത്തി ജയിലിലാക്കിയത്.
രാഗേഷ് അന്തിക്കാട്, ചേർപ്പ്, കയ്പമംഗലം, തൃശ്ശൂർ വെസ്റ്റ്, പാവറട്ടി, എറണാകുളം നോർത്ത്, വിയ്യൂർ, കാട്ടൂർ, ചാവക്കാട്, നെടുപുഴ, ഗുരുവായൂർ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോയി കവർച്ച നടത്തുക, അടിപിടി എന്നിങ്ങനെ 58 ക്രിമിനല്‍ കേസ്സുുകളിലെ പ്രതിയാണ്. .
അന്തിക്കാട് പോലീസ് സ്റ്റേഷൻ അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ സരിൻ എ.എസ്, സബ്ബ് ഇന്‍സ്പെക്ടര്‍ സുബിന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃജേഷ്, രജീഷ്, സിയാദ്, എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.
2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 61 ഗുണ്ടകളെ കാപ്പ ചുമത്തി. 30 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചും 31 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്