മെറിറ്റ് ഡേ – 2025 അവിട്ടത്തൂർ: എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം മെറിറ്റ് ഡേ 2025 മുൻവിദ്യഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. ഫാദർ റിനിൽ കരാട്ര മുഖ്യപ്രഭാഷണം നടത്തി. ഡോക്ടറേറ്റ് നേടിയ ഹയർ സെക്കണ്ടറി സംസ്കൃതം അധ്യാപകൻ വി. ആർ. ദിനേശ് വാര്യരെ ആദരിച്ചു. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും, ക്യാഷ് അവാർഡും നൽകി. വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ , പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്. ഹെഡ് മാസ്റ്റർ മെജോ പോൾ, മാനേജർ എ .അജിത്ത് കുമാർ, പി.ടി.എ. പ്രസിഡണ്ട് മിനി രാമചന്ദ്രൻ , കെ.കെ. കൃഷ്ണൻ നമ്പൂതിരി , എ.സി. സുരേഷ്, ഉല്ലാസ് പി.ജി. , സുമിത കെ.ജെ, കീർത്തന. എ.എം. എന്നിവർ പ്രസംഗിച്ചു.