Thursday, July 24, 2025
24.2 C
Irinjālakuda

കോണത്തുകുന്ന് ഗവ.യു.പി. സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജൂലായ് 5 ന്

കോണത്തുകുന്ന്: തലമുറകൾക്ക് വിജ്ഞാനത്തിൻ്റെ വെളിച്ചമായി 112 വർഷമായ നിലകൊള്ളുന്ന കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിൽ എസ്.എസ്.കെ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം, പ്രീപ്രൈമറി വിദ്യാർഥികൾക്കായി ഒരുക്കിയ വർണ്ണക്കൂടാരം, യു.പി. വിദ്യാർഥികൾക്കായി ഒരുക്കിയ ക്രിയേറ്റീവ് കോർണർ എന്നിവയുടെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഉദ്ഘാടനം ചെയ്യും. 76 ലക്ഷം ചെലവഴിച്ച് എട്ട് ക്ലാസ് റൂമുകളും സ്റ്റേജും ഉൾപ്പെടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്. പ്രീപ്രൈമറി വിദ്യാർഥികൾക്ക് കൂടുതൽ പഠന സൗകര്യങ്ങൾക്കായി എസ്. എസ്.കെ. അനുവദിച്ച 10 ലക്ഷം ഉപയോഗിച്ചാണ് സ്റ്റാർസ് പ്രീപ്രൈമറി വർണ്ണകൂടാരം സജ്ജമാക്കിയത്. യു.പി. വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം നൈപുണി വികസനം കൂടെ ലക്ഷ്യമാക്കിയാണ് ക്രിയേറ്റീവ് കോർണർ ഒരുക്കിയിട്ടുള്ളത്. എസ്.എസ്. കെ അനുവദിച്ച 10 ലക്ഷം ഉപയോഗിച്ച് വെള്ളാങ്ങല്ലൂർ ബി.ആർ.സി.യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. പുതിയ കെട്ടിടത്തിലേക്കാവശ്യമായ ഫർണീച്ചറുകളും എസ്.എസ്.കെ. ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. ജില്ലയിലെ തന്നെ സർക്കാർ യു.പി. സ്കൂളുകളിൽ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് കൂടുതൽ പഠന സൗകര്യങ്ങൾ ഇതിലൂടെ ലഭ്യമാകും. സ്കൂളിലും വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമായി നടക്കുന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വി.ആർ. സുനിൽ കുമാർ എം.എൽ.എ. അധ്യക്ഷനാകും. ബെന്നി ബെഹനാൻ എം.പി. മുഖ്യാതിഥിയായിരിക്കും. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ. എൻ.ജെ.ബിനോയ് പദ്ധതി വിശദീകരണം നടത്തും. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ്, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിഷാ ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷീല അജയഘോഷ്, പി.കെ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റി പറമ്പിൽ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസ്ന റിജാസ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടക സമിതിക്കു വേണ്ടി ചെയർമാൻ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിഷാ ഷാജി, കൺവീനർ പ്രധാനാധ്യാപിക പി. എസ്. ഷക്കീന, ബി.പി.സി. നീതു സുഭാഷ്, പി.ടി.എ. പ്രസിഡൻ്റ് എ.വി. പ്രകാശ് എന്നിവർ അറിയിച്ചു.

Hot this week

നിര്യാതനായി

പുല്ലൂർ ഊരകം ബ്രഹ്മകുളം കുന്നിക്കുരു കൊച്ചു ദേവസ്സി പൈലി (89 വയസ്സ്)...

അന്ത്യോപചാരം അര്‍പ്പിച്ചു

തിരുവനന്തപുരം ദർബാർഹാളിൽ പൊതുദർശനത്തിന് വെച്ച വി.എസിന്റെ ഭൗതികശരീരത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്...

ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരണപ്പെട്ട സംഭവം, നിർത്താതെ പോയ ഓട്ടോറിക്ഷാ ഡ്രൈവറും സ്റ്റേഷൻ റൗഡിയുമായ വിഷ്ണു റിമാന്റിൽ

ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരണപ്പെട്ട സംഭവം, നിർത്താതെ പോയ ഓട്ടോറിക്ഷാ ഡ്രൈവറും...

നിര്യാതനായി

എടതിരിഞ്ഞി: ആലുക്കാപറമ്പിൽ രാമൻ മകൻ ശങ്കരനാരായണൻ 63 വയസ്സ് നിര്യാതനായി. ഭാര്യ:വിലാസിനി മക്കൾ:വിശാഖ്,വിനീത് മരുമകൾ:കൃഷ്ണേന്ദു....

Topics

നിര്യാതനായി

പുല്ലൂർ ഊരകം ബ്രഹ്മകുളം കുന്നിക്കുരു കൊച്ചു ദേവസ്സി പൈലി (89 വയസ്സ്)...

അന്ത്യോപചാരം അര്‍പ്പിച്ചു

തിരുവനന്തപുരം ദർബാർഹാളിൽ പൊതുദർശനത്തിന് വെച്ച വി.എസിന്റെ ഭൗതികശരീരത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്...

ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരണപ്പെട്ട സംഭവം, നിർത്താതെ പോയ ഓട്ടോറിക്ഷാ ഡ്രൈവറും സ്റ്റേഷൻ റൗഡിയുമായ വിഷ്ണു റിമാന്റിൽ

ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരണപ്പെട്ട സംഭവം, നിർത്താതെ പോയ ഓട്ടോറിക്ഷാ ഡ്രൈവറും...

നിര്യാതനായി

എടതിരിഞ്ഞി: ആലുക്കാപറമ്പിൽ രാമൻ മകൻ ശങ്കരനാരായണൻ 63 വയസ്സ് നിര്യാതനായി. ഭാര്യ:വിലാസിനി മക്കൾ:വിശാഖ്,വിനീത് മരുമകൾ:കൃഷ്ണേന്ദു....

ഐസിഎൽ ഫിൻകോർപ്പിന്റെഅഞ്ച് പുതിയ ശാഖകള്‍ ഗോവയിൽ

ഐസിഎൽ ഫിൻകോർപ്പിന്റെ NIDCC ഹെൽപ്പ് സെന്ററിന്റെയും, പ്രാദേശിക ഓഫീസിന്റെയും കൂടാതെ ഗോവയിൽ...
spot_img

Related Articles

Popular Categories

spot_imgspot_img