കൊടുങ്ങല്ലൂർ : 30.06.2025 തിയ്യതി രാത്രി 10.30 മണിക്ക് ചന്തപ്പുരക്കടുത്തുള്ള സ്റ്റൈൽ ഹോം അപ്പാർട്ടമെൻറിലേക്ക് മദ്യ ലഹരിയിൽ വന്ന പ്രതികൾ റിസപ്ഷെനിലുണ്ടായിരുന്ന ചന്തപുര ഉഴുവത്ത് കടവ് ദേശത്ത്, തരുപീടികയിൽ വീട്ടിൽ മുഹമ്മദ് നൗഫൽ (24 വയസ്സ്) എന്നയാളോട് റൂം ആവശ്യപ്പെടുകയും തുടർന്ന് അപ്പാർട്ട്മെന്റിൽ നിന്നും ഭക്ഷണം കൂടി വേണമെന്ന് ആവശ്യപ്പെട്ട് വാക്ക് തർക്കം ഉണ്ടാകുകയും അതിൽ ഇടപ്പെട്ട സുഹൃത്തായ ചന്തപുര ഉഴുവത്തുകടവ് ദേശത്ത് ചൂളകടവിൽ വീട്ടിൽ മുഹമ്മദ് അൽതാബ് (27 വയസ്സ്) എന്നയാളെയും നൗഫലിനെയും തർക്കത്തെതുടർന്നുള്ള വൈരാഗ്യത്താൽ പ്രതികൾ അസഭ്യം വിളിച്ച് പറഞ്ഞ് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മുഹമ്മദ് അൽതാബിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതികളായ എറിയട് ഇഴവഴിക്കൽ വീട്ടിൽ അബ്ദുൾ റഹീം (28 വയസ്സ്), എറിയാട് വാഴക്കാലയിൽ വീട്ടിൽ അഷ്കർ (35 വയസ്സ്), എറിയാട് കൈതക്കപറമ്പിൽ വീട്ടിൽ അഷിഫ് (35 വയസ്സ്) എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
അഷ്കർ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ളയാളും കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) പ്രകാരമുള്ള നടപടി നേരിട്ടയാളുമാണ്.
അഷ്കറിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ അഞ്ച് വധശ്രമകേസുകളും ആറ് അടിപിടികേസുകളും അടക്കം പതിനൊന്ന് ക്രിമിനൽ കേസുകളുണ്ട്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, സബ് ഇൻസ്പെക്ടർ വൈഷ്ണവ്, സി പി ഒ മാരായ അബീഷ്, ജോസഫ്, ധനേഷ്, ഷെമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.