ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം വിജയിച്ച വിദ്യാർത്ഥിനികൾക്കുള്ള ബിരുദദാനച്ചടങ്ങ് ആഘോഷ പൂർവ്വം നടന്നു. “ഇറുഡിറ്റോ 2025” എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. സാബു തോമസ് ( ഡയറക്ടർ, സെൻ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബിയം റിസേർച്ച്) മുഖ്യാതിഥിയായിരുന്നു. പ്രൊഫസർ അനിമ നന്ദ (സത്യഭാമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി) പ്രത്യേക ക്ഷണിതാവായി ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി വിദ്യാർത്ഥിനികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കലാലയത്തിൻ്റെ മാനേജർ ഡോ. സി. ട്രീസ ജോസഫ് അതിഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ദേശീയഗാനത്തോടെ ചടങ്ങ് സമാപിച്ചു.
All reactions:
22