Friday, July 18, 2025
25.3 C
Irinjālakuda

ലോഡിങ് തൊഴിലാളികളെ ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി അജിത്ത് @ ഉണ്ണിക്കണ്ണൻ റിമാന്റിലേക്ക്

പ്രതിക്ക് ലോഡിങ്ങ് പണി ചെയ്യുന്നതിന് വെള്ള പേപ്പറിൽ ഒപ്പിട്ട് കൊടുക്കണമെന്ന് ആവശ്യപ്പെട്ടത് നിരാകരിച്ചതിലുള്ള വൈരാഗ്യത്താൽ ശനിയാഴ്ച ഉച്ചക്ക് 01.30 മണിയോടെ ചന്തപ്പുര ST Thomas church നു മുൻ വശം വച്ച് തടഞ്ഞ് നിർത്തി ലോഡിങ്ങ് തെഴിലാളികളായ ലോകമല്ലേശ്വരം പറയൻപറമ്പ് സ്വദേശികളായ രാമൻകുളത്ത് വീട്ടിൽ സുരേഷ് 55 വയസ്, പടിക്കൽ വീട്ടിൽ ആനന്ദൻ 64 വയസ് എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് സുരേഷിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ ലോകമല്ലേശ്വരം പറയൻപറമ്പ് സ്വദേശി കോട്ടാതുരത്തി വീട്ടിൽ ഉണ്ണിക്കണ്ണൻ എന്നറിയപ്പെടുന്ന അജിത്ത് 37 വയസ് എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

അജിത്ത് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ റൗഡിയും 4 വധശ്രമക്കേസിലും, 1 കവർച്ചക്കേസിലും, 5 അടിപിടിക്കേസിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ 1 കേസിലും, വീടുകയറി ആക്രമണം നടത്തിയ 2 കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത 3 കേസിലും, മറ്റുള്ളവരുടെ ജീവന് അപകടം ഉണ്ടാക്കുന്ന പ്രവർത്തി ചെയ്ത 2 കേസിലും അടക്കം 18 ക്രമിനൽകേസിലെ പ്രതിയുമാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ മാരായ സാലിം.കെ, കശ്യപൻ.ടി.എം, സി.പി.ഒ. മാരായ ഷമീർ, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot this week

സാങ്കേതിക സർവകലാശാലയിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് മികച്ച റാങ്കിംഗ്

കേരള സാങ്കേതിക സർവകലാശാല വിജയശതമാനത്തിൻ്റെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോളേജുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ...

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം തുടങ്ങിയ പ്രയോഗങ്ങൾ നടത്തി,

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം...

യു. ജെ ജോസ് മാസ്റ്റർ ബെസ്റ്റ് ടീച്ചർ അവാർഡ്മിനി വർഗീസിന്

ഇരിങ്ങാലക്കുട സെയിന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപികയായ...

Topics

മദ്യലഹരിയിൽ ആക്രണം നടത്തിയ കേസിലെ പ്രതികൾ റിമാന്റിൽ

വലപ്പാട് : 15.07.2025 തിയ്യതി രാത്രി 10.15 മണിക്ക് തൃപ്രയാറുള്ള ബാറിൽ...
spot_img

Related Articles

Popular Categories

spot_imgspot_img