07.06.2025 തിയ്യതി രാവിലെ 09.30 മണിക്ക് മതിലകം പൊരിബസാർ വെച്ച് റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ ബൈക്കിൽ വന്ന പ്രതികൾ കമന്റെറടിക്കുന്നത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്താൽ പൊരി ബസാർ സ്വദേശിയായ തോട്ടുങ്ങൽ കണ്ണേഴത്ത് വീട്ടിൽ അമീർ 36 വയസ്സ് എന്നയാളെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് അമീർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ സംഭവത്തിന് അമീറിന്റെ പരാതി പ്രകാരം മതിലകം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലെ അന്വേഷണം നടത്തി വരവെ മുഖ്യ പ്രതി എസ്.എൻ.പുരം പള്ളിനട സ്വദേശി ഊളക്കൽ വീട്ടിൽ സിദ്ധിക്ക് @ സിദ്ധി 28 വയസ്സ് എന്നയാൾ പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞ് വരുന്നതായി വിവരം ലഭിച്ചതനുസരിച്ച് പെരുമ്പാവൂരിൽ നിന്നാണ് മതിലകം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് സിദ്ധിക്കിനെ സംഭവസ്ഥലത്ത് കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ 20-06-2025 തിയ്യതി കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
സിദ്ധിക്ക് മതിലകം, കൊടുങ്ങല്ലൂർ, അതിരപ്പിള്ളി, പീച്ചി മുവാറ്റുപുഴ പോലീസ് സ്റ്റേഷനുകളിൽ 1 പോക്സോ കേസിലും, 1 കവർച്ചാക്കേസിലും, 3 വധശ്രമക്കേസുകളിലും, 2 അടിപിടിക്കേസിലും, 3 മോഷണക്കേസിലും, തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയ 1 കേസിലും അടക്കം 11 ക്രമിനൽ കേസിലെ പ്രതിയാണ്.
മതിലകം പോലീസ് സ്റ്റേഷൻ മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.ഷാജി, സബ് ഇൻസ്പെക്ടർ മാരായ മുഹമ്മദ് റാഫി, അനു ജോസ്, ഡ്രൈവർ എ.എസ്.ഐ ഷൈജു സി പി ഒ മാരായ ഷനിൽ, സനീഷ്, ആന്റണി, ദിനേശൻ, മുറാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.