Thursday, January 29, 2026
25.9 C
Irinjālakuda

ജിയോളജി പ്രവർത്തി പരിചയമേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കലാലയത്തിലെ ഭൂഗർഭ വകുപ്പിലെ അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ചാലക്കുടി പരിയാരം സെൻ്റ് ജോർജ്‌ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ ജിയോളജി പ്രവർത്തി പരിചയമേള സംഘടിപ്പിച്ചു.ഭൗമ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാരതീയ ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ്പരിപാടി സംഘടിപ്പിച്ചത്. രാവിലെ 10.30 നു ആരംഭിച്ച ഉദ്ഘാടനച്ചടങ്ങ് സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ സന്തോഷ് ദേവസ്സി അധ്യക്ഷത വഹിച്ചു. ഡോ. ആൻ്റോ ഫ്രാൻസിസ് (അസിസ്റ്റന്റ് പ്രൊഫസർ, ജിയോളജി സെൽഫ് ഫിനാൻസിങ് തലവൻ ) സ്വാഗതം ആശംസിച്ചു. ഡോ. ലിൻ്റോ ആലപ്പാട്ട് (അസിസ്റ്റന്റ് പ്രഫസർ, ജിയോളജി വകുപ്പ്, ഡീൻ, റിസർച്ച്, ടീച്ചിംഗ് ലേണിംഗ് സെൻ്റർ) പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം പറഞ്ഞു കൊണ്ട് പ്രവർത്തി പരിചയമേളയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി സംസാരിച്ചു.

പരിപാടിയുടെ കോഓർഡിനേറ്റർ ഡോ. ആൻസോ (അസിസ്റ്റന്റ് പ്രൊഫസർ, ജിയോളജി വിഭാഗം ) പരിസ്ഥിതി സന്ദേശം നൽകുന്നതിന് വിദ്യാലയത്തിൽ ഒരു തൈ നൽകുകയും ചെയ്തു.

നാലു ക്ലാസ് മുറികളിലായി വിവിധ തരത്തിലുള്ള ധാതുക്കൾ, പാറകൾ, ജലസ്രോതസ്സുകൾ, ഫോസിലുകൾ തുടങ്ങിയവയുടെ ആകർഷകമായ ശേഖരങ്ങൾ പ്രദർശിപ്പിച്ചിരുന്നു. കൂടാതെ, പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട പദ്യം രചന, ചിത്രരചന, പോസ്റ്ററുകൾ തുടങ്ങിയ കലാപരമായ മത്സരങ്ങളും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.

നാം ഉപയോഗിക്കുന്ന പൌഡർ,വാച്ച്,കണ്മഷി അലങ്കാരവസ്തുക്കൾ തുടങ്ങി നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒരുപാട് വസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന ധാതുക്കൾ , വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പാറ, വജ്രം കാണപ്പെടുന്ന പാറ, ഇത് കൂടാതെ പാറയിലെ ധാതുക്കൾ കാണാൻ മൈക്രോസ്കോപ്പ് പ്രദർശനം എന്നിവയെല്ലാം പ്രവർത്തി പരിചയമേളയെ വേറിട്ട അനുഭവമാക്കി.

ദശലക്ഷക്കണക്കിനു വർഷം മുൻപ് കടലിൽ ജീവിച്ചിരുന്ന ജീവികളുടെ ഫോസിലുകൾ, മരം കല്ലായി രൂപാന്തരപ്പെട്ട പേട്രിഫൈഡ് വുഡ് എന്നിവയ്ക്കൊപ്പം, നഗ്ന നേത്രങ്ങൾക്ക് കാണാൻ കഴിയാത്ത സൂക്ഷ്മ ഫോസിലുകൾ മൈക്രോസ്കോപ്പിലൂടെ കാണാൻ അവസരം ലഭിച്ചത് വിദ്യർത്ഥികളിലും അധ്യാപകരിലും അൽഭുതം ഉളവാക്കി.

ഭൂമിയിൽ എവിടെ കിണർ കുഴിച്ചാലും ജലം ലഭിക്കണമെന്നില്ല എന്നാൽ ചിലയിടങ്ങളിൽ ധാരാളം വെള്ളം ലഭിക്കുന്നു എന്നുള്ള പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നതായിരുന്നു പ്രവർത്തി പരിചയമേളയിൽ പ്രദർശിപ്പിച്ച അക്വിഫർ മോഡൽ. വെള്ളം സംഭരിക്കുകയും കടത്തിവിടുകയും ചെയ്യുന്ന പാറകളുടെ പ്രത്യേകതകളാണ് ഇതിന് പിന്നിലുള്ള കാരണം എന്ന അറിവ്, പ്രവർത്തന മാതൃകയിലൂടെ മനസ്സിലാക്കിയത് കുട്ടികളിൽ കൗതുകമുണർത്തി.

‘പ്ലാസ്റ്റിക് മാലിനീകരണത്തിനെതിരെ പൊരുതാം’

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img