Friday, July 18, 2025
24.2 C
Irinjālakuda

അശ്വിൻ എത്തി മന്ത്രിക്ക് സ്നേഹസമ്മാനവുമായി

ബഡ്‌സ്‌ സ്‌കൂൾ ജില്ലാതല പ്രവേശനോത്സവത്തിൽ അശ്വിൻ ശ്രീകുമാർ പ്രിയപ്പെട്ട ബിന്ദു ടീച്ചറെ കാണാൻ എത്തി, കയ്യിലൊരു സ്നേഹസമ്മാനവുമായി. ബഡ്സ് സ്കൂൾ ജില്ലാതല പ്രവേശനോത്സവത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു വരുന്നുണ്ടെന്നറിഞ്ഞ അശ്വിന് മന്ത്രിയുടെ ചിത്രം വരച്ചു നൽകണമെന്ന് ആഗ്രഹം ഉണ്ടായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ സാന്ത്വനം ബഡ്സ് സ്കൂളിലെ പ്രീ വൊക്കേഷണൽ കോഴ്സ് ചെയ്യുന്ന അശ്വിന് ഇത് തന്റെ ആഗ്രഹ സാക്ഷാത്ക്കാരമാണ്.

സംസ്ഥാന ബഡ്‌സ് സ്കൂൾ കലോത്സവത്തിൽ ചിത്രരചനയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അശ്വിനെ മന്ത്രി ചടങ്ങിൽ അനുമോദിച്ചു. ചേർപ്പ് സ്വദേശിയായ അശ്വിൻ മ്യൂറൽ പെയിന്റിംഗ്, സോപ്പ് നിർമ്മാണം, തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

മുൻ തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജയ്ക്കും മന്ത്രി കെ രാജനും ഇതിനു മുൻപ് അശ്വിൻ ഛായാചിത്രം വരച്ചു നൽകിയിട്ടുണ്ട്. ചേർപ്പ് വെളുത്തേടത്ത് വീട്ടിൽ ശ്രീകുമാറിന്റെയും ബീന ശ്രീകുമാറിന്റെയും മകനാണ് അശ്വിൻ ശ്രീകുമാർ. ബി.എസ്‌.സി നഴ്സിംഗ് വിദ്യാർത്ഥിയായ ശ്രീലക്ഷ്മി ശ്രീകുമാർ ആണ് സഹോദരി. മാതാപിതാക്കളുടെയും ബഡ്സ് സ്കൂൾ അധ്യാപകരുടെയും പിന്തുണ അശ്വിന് എന്നും കൂട്ടായി ഉണ്ട്.

Hot this week

യു. ജെ ജോസ് മാസ്റ്റർ ബെസ്റ്റ് ടീച്ചർ അവാർഡ്മിനി വർഗീസിന്

ഇരിങ്ങാലക്കുട സെയിന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപികയായ...

മദ്യലഹരിയിൽ ആക്രണം നടത്തിയ കേസിലെ പ്രതികൾ റിമാന്റിൽ

വലപ്പാട് : 15.07.2025 തിയ്യതി രാത്രി 10.15 മണിക്ക് തൃപ്രയാറുള്ള ബാറിൽ...

കുപ്രസിദ്ധ മയക്ക്മരുന്ന് കച്ചവടക്കാരൻ പൂപ്പത്തി ഷാജിയെ PIT NDPS നിയമപ്രകാരം ഒരു വർഷത്തേക്ക് തടങ്കലിലേക്ക്…..

*തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി...

Topics

ആവേശമായി ഇക്കോത്രൈവ് മത്സരം, താരങ്ങളായിവിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ നടക്കുന്ന ഋതു പരിസ്ഥിതി കാർണിവലിനോടനുബന്ധിച്ച്,...

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...
spot_img

Related Articles

Popular Categories

spot_imgspot_img