Friday, July 18, 2025
23.4 C
Irinjālakuda

കുട്ടികൾക്ക് ലഹരി ഉത്പന്നങ്ങൾ വിറ്റ 5 പേരെ ജയിലടച്ചു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം 29.05.2025 തീയ്യതി തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനകളിൽ അന്തിക്കാട്, വലപ്പാട്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 3 കേസുകളിലായാണ് 5 പേരെ ജയിലിലടച്ചത്.*പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ നൽകിയതിന് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ താന്ന്യം സ്വദേശികളായ ചക്കിത്തറ വീട്ടിൽ കിനുരാജ് 33 വയസ്, പറമ്പിൽ വീട്ടിൽ വഞ്ചി രഞ്ജു എന്ന് വിളിക്കുന്ന രഞ്ജിത്ത് 49 വയസ്, കിഴുപ്പിള്ളിക്കര സ്വദേശി കല്ലിങ്കൽ വീട്ടിൽ സൽമാൻ 29 വയസ് എന്നിവരെയാണ് അന്തിക്കാട് പോലീസും, ഉത്തർ പ്രദേശ് സ്വദേശി രവി 25 വയസ് എന്നയാളെ വലപ്പാട് പോലീസും, കക്കമ്മ പോൾ എന്നു വിളിക്കുന്ന മേത്തല കോട്ടപ്പുറം ചേരമാൻ പറമ്പ് പെരുമ്പുള്ളി വീട്ടിൽ, പോൾ 59 വയസ്സ് എന്നയാളെ കൊടുങ്ങല്ലൂർ പോലീസുമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.*അന്തിക്കാട്* : 29.05.2025 തീയ്യതി 16.30 മണിക്ക് സബ് ഇൻസ്പെക്ടർ സുബിന്ദും പാർട്ടിയും സ്റ്റേഷൻ പരിധികളിൽ പട്രോളിഗ് നത്ത്തുമ്പോൾ താന്ന്യം തൊട്ടുമണ്ട കള്ള് ഷാപ്പിന് സമീപത്തുളള പാലത്തിൽ വെച്ച് 4 പേർ ചുറ്റും കൂടി നിന്നിരുന്ന 4 കുട്ടികളുടെ കൈയ്യിലേക്ക് പ്രതികൾ എന്തോ വസ്തു പാക്കറ്റിൽ നിന്നും കുടഞ്ഞ് കൊടുക്കുന്നത് കണ്ട് പോലീസ് ജിപ്പ് അവരുടെ സമീപം എത്തിയപ്പോൾ മുതിർന്നവരിൽ രണ്ട് പേരും ചുറ്റും നിന്നിരുന്ന 4 കുട്ടികളും റോഡിൻറെ തെക്കും വടക്കുമായി പോകുന്ന തോടിന്റെ ബണ്ടിൽ കൂടി ഓടിപ്പോകുകയും കിനുരാജ്, രഞ്ജിത്ത് എന്നിവരെ തടഞ്ഞു നിർത്തുകയും ഇവരോട് ഓടിപ്പോയവരെക്കുറിച്ച് ചോദിച്ചതിൽ താന്ന്യം കിഴുപ്പിള്ളിക്കര പടിഞ്ഞാറെ മന ഭാഗത്തുളള സൽമാനും താന്ന്യത്ത് തന്നെയുള്ള പണ്ടി എന്ന് വിളിക്കുന്ന അജിത്തുമാണ് ഓടിപ്പോയ മുതിർന്നവരെന്നും കുട്ടികളായ 4 പേരെ അറിയുകയില്ലായെന്ന് പറഞ്ഞിട്ടുള്ളതാണ്. കിനുരാജ്, രഞ്ചിത്ത് എന്നിവരെയും, സമീപത്തുണ്ടായിരുന്ന രഞ്ചിത്ത്, സൽമാൻ, അജിത്ത് എന്നിവരുടെ 3 മോട്ടോർസൈക്കിളുകളും പരിശോധിച്ചതിൽ നിരോധിത പുകയില ഉത്പന്നങ്ങളും, കഞ്ചാവ് ബീഡി വലിക്കുന്നതിനുള്ള ഉപകരണങ്ങൾ, OCB പേപ്പർ പാക്കറ്റ് എന്നിവ കണ്ടെടുക്കുകയും കിനുരാജ്, രഞ്ചിത്ത് എന്നീ പ്രതികളെ അറസ്റ്റ് ചെയ്യുകയും തുടർന്ന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ കുട്ടികൾക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകിയതിന് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് (77 of Juvenile Justice Act) പ്രകാരം FIR രജിസ്റ്റർ ചെയ്തു. തുടർന്ന് ഈ കേസിലെ അന്വേഷണം നടത്തി വരവെ ഇന്ന് 30-05-2025 തിയ്യതി സൽമാനെയും അറസ്റ്റു ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം 3 പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കുംരഞ്ജിത്ത് അന്തിക്കാട്, വാടാനപ്പിള്ളി പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, വീടുകയറി ആക്രമണം, അടിപിടി, മയക്ക് മരുന്ന് വിൽപ്പന, മയക്ക് മരുന്ന് ഉപയോഗിക്കുക, മദ്യലഹരിയിൽ വാഹനമോടിക്കുക എന്നിങ്ങനെയുള്ള 11 ക്രിമിനൽ കേസുകളുണ്ട്.കിനുരാജിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ മറ്റുള്ളവരുടെ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ക്രമിനൽ കേസുണ്ട്.സൽമാന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടി, പൊതുസ്ഥലത്ത് പരസ്യ മദ്യപാനം എന്നിങ്ങനെയുള്ള 2 ക്രമിനൽ കേസുകളുണ്ട്.അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്.കെ.എസ്, എ എസ് ഐ രാജി, എസ്.സി.പി.ഒ മാരായ സജു, അനൂപ്, ഡാൻസാഫ് അആംഗങ്ങളായ സബ് ഇൻസ്പെക്ടർ ഷൈൻ, എസ്.സി.പി.ഒ സോണി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.*വലപ്പാട്* : പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ നൽകിയ സംഭവത്തിന്വലപ്പാട് പോലീസ് സ്റ്റേഷൻ സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ 29-05-2025 തിയ്യതി 14.30 മണിക്ക് നാട്ടിക ജങ്ഷന് സമീപമുള്ള സ്കൂളിന് സമീപം റോഡരികിലുള്ള മുറുക്കാൻ കടയുടെ മുന്നിൽ നിന്നും 2 പ്രായ പൂർത്തിയാകാത്ത കുട്ടികൾ ഓടിപ്പോകുന്നത് കണ്ട് മുറുക്കാൻ കച്ചവടം നടത്തിയിരുന്ന രവിയുടെ അടുത്ത് ചെന്ന് ചോദിച്ചതിൽ കുട്ടികൾക്ക് പുകയില ഉത്പന്ന വിൽപന്ന നടത്തിയതാണെന്നും പോലീസ് ജീപ്പ് കണ്ട് കുട്ടികൾ ഓടിപ്പോയതാണെന്നും പറയുകയും തുടർന്ന് ടിയാൻ കച്ചവടം നടത്തിയിരുന്ന തട്ട് പരിശോധിച്ചതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കാണപ്പെട്ട് പിടിച്ചെടുക്കുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് വലപ്പാട് പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കുട്ടികൾക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകിയതിന് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് (77 of Juvenile Justice Act) പ്രകാരം FIR രജിസ്റ്റർ ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ, സബ് ഇൻസ്പെക്ടർ മാരായ സദാശിവൻ, ആന്റണി ജിംമ്പിൾ, എ സി പി ഒ മാരായ ലെനിൻ, ജെസ്ലിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കൊടുങ്ങല്ലൂർ* : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ പ്രത്യേക പരിശോധനയിൽ അറസ്റ്റ് ചെയ്തു. കുട്ടികൾക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകിയതിന് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് (77 of Juvenile Justice Act) പ്രകാരം FIR രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പോളിനെ റിമാന്റ് ചെയ്തു.കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി പുകയില ഉതിപന്നങ്ങൾ വിൽപന നടത്തിയതിന് പോളിന്റെ പേരിൽ 17 കേസുകളുണ്ട്.കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സാലിം ആണ് പോളിനെ അറസ്റ്റ് ചെയ്തത്.*തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കർ IPS ന്റെ നിർദേശാനുസരണം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നടത്തിയ ജില്ലാ തല പ്രത്യേക പരിശോധനയുടെ ഭാഗമായി 29-05-2025 തിയ്യതി തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ സ്കൂൾ പരിസരത്തുള്ള ഷോപ്പുകളും മറ്റും സ്ഥാപനങ്ങളും അടക്കം 272 സ്ഥാപനങ്ങളും, സ്ഥിരമായി മയക്കുമരുന്നുകളും നിരോധിത ലഹരി പദാർത്ഥകളും കടത്തുന്നവരുടെ 54 വാഹനങ്ങളും പരിശോധിച്ചു. നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിനും ഉപയോഗിച്ചതിനുമായി 17 കേസുകളും കഞ്ചാവ് ബീഡി വലിച്ചതിന് 10 കേസുകളും രജിസ്റ്റർ ചെയ്തു. 26 പേരെ അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് (77 of Juvenile Justice Act) പ്രകാരം അറസ്റ്റ് ചെയ്ത 5 പേരെ ജയിലിലടച്ചു.*

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img