Friday, July 18, 2025
25.6 C
Irinjālakuda

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു

കുപ്രസിദ്ധ ഗുണ്ടകളായ ആകാശ് കൃഷ്ണ, കിരണ്‍ കൃഷ്ണ, നവീന്‍, പ്രത്യുഷ് എന്നിവരെ കാപ്പ ചുമത്തി*.*2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 36 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 89 ഗുണ്ടകളെ കാപ്പ ചുമത്തി 53 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു*.അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളായ മനക്കൊടി വില്ലേജിൽ, കിഴക്കുംപുറം പണിക്കര്‍മൂല ദേശത്ത്, കാട്ടുതിണ്ടി വീട്ടില്‍, ആകാശ് കൃഷ്ണ 24 വയസ്സ് , മനക്കൊടി വില്ലേജിൽ, കിഴക്കുംപുറം പണിക്കര്‍മൂല ദേശത്ത്, കാട്ടുതിണ്ടി വീട്ടില്‍, കിരണ്‍ കൃഷ്ണ 32 വയസ്സ് , മണലൂര്‍ വില്ലേജിൽ, പാന്തോട് ദേശത്ത്, പളളിയില്‍ വീട്ടില്‍ പ്രത്യുഷ് 26 വയസ്സ് എന്നിവരെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. അന്തിക്കാട്, തണ്ടിയേക്കല്‍ വീട്ടില്‍, നവീന്‍ 38 വയസ്സ് എന്നയാളെ കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് ഇരിങ്ങാലക്കുട DYSP ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവായി.ആകാശ് കൃഷ്ണ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2 വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും പ്രതിയാണ്.കിരണ്‍ കൃഷ്ണ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 3 അടിപിടിക്കേസിൽ പ്രതിയാണ്പ്രത്യുഷ് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2 കൊലപാതകക്കേസിലും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച ഒരു കേസിലും 2 അടിപിടിക്കേസിലും ഓരോ മയക്ക് മരുന്ന് ഉപയോഗിച്ച കേസിലും, മറ്റുള്ളവരുടെ ജീവന് അപകടം വരത്തക്ക വിധം വാഹനം ഓടിച്ച കേസിലും പ്രതിയാണ്.നവീന്‍ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഓരോ വധശ്രമക്കേസിലും, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിലും, സ്തീയെ പിന്തുടർന്ന് ശല്യപ്പെടുത്തിയ കേസിലും, സ്ത്രീധന പീഡനക്കേസിലും, ലഹരി ഉപയോഗിച്ച കേസിലും പ്രതിയാണ്.ഗുണ്ടകളായ ആകാശ് കൃഷ്ണ, കിരണ്‍ കൃഷ്ണ, നവീന്‍, പ്രത്യുഷ് എന്നിവർക്കെതിരെ തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാപ്പ ചുമത്തുന്നതിൽ അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ സരിൻ എ.എസ്, സബ്ബ് ഇന്‍സ്പെക്ടര്‍ സുബിന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃജേഷ്, രജീഷ്, സിയാദ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ IPSന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.*”ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്*.

Hot this week

സാങ്കേതിക സർവകലാശാലയിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് മികച്ച റാങ്കിംഗ്

കേരള സാങ്കേതിക സർവകലാശാല വിജയശതമാനത്തിൻ്റെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോളേജുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ...

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം തുടങ്ങിയ പ്രയോഗങ്ങൾ നടത്തി,

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം...

യു. ജെ ജോസ് മാസ്റ്റർ ബെസ്റ്റ് ടീച്ചർ അവാർഡ്മിനി വർഗീസിന്

ഇരിങ്ങാലക്കുട സെയിന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപികയായ...

Topics

മദ്യലഹരിയിൽ ആക്രണം നടത്തിയ കേസിലെ പ്രതികൾ റിമാന്റിൽ

വലപ്പാട് : 15.07.2025 തിയ്യതി രാത്രി 10.15 മണിക്ക് തൃപ്രയാറുള്ള ബാറിൽ...
spot_img

Related Articles

Popular Categories

spot_imgspot_img