Wednesday, June 3, 2026
24.3 C
Irinjālakuda

നെല്ലായിയിലുള്ള വർക്ക് ഷോപ്പിൽ നിന്ന് 2 മോട്ടോർ സൈക്കിളുകൾ മോഷണം ചെയ്ത കേസിലെ പ്രതികൾ റിമാന്റിലേക്ക്, മോട്ടോർ സൈക്കിളുകൾ കടത്താനുപയോഗിച്ച പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തു.

നന്തിക്കര സ്വദേശി പൂത്താടൻ വീട്ടിൽ വിനീഷ് 38 വയസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള നെല്ലായിയിലെ വർക്ക് ഷോപ്പിന് മുൻവശത്ത് പണിയാൻ വെച്ചിരുന്ന ഹോണ്ട യൂണികോൺ, ബജാജ് സി ടി 100 എന്നീ മോട്ടോർ സെക്കിളുകൾ 12-05-2025 തിയ്യതി രാത്രി 07.30 മണിക്കും 13-05-2025 തിയ്യതി രാവിലെ 09.30 മണിക്കും ഇടയിലുള്ള സമയം പിക്കപ്പ് വാനിൽ കയറ്റി മോഷ്ടിച്ച് കൊണ്ട് പോയ സംഭവത്തിന് പട്ടാമ്പി രായമംഗലം സ്വദേശികളായ പള്ളത്ത് കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് റാഷിദ് 25 വയസ്, വേങ്ങപറമ്പിൽ വീട്ടിൽ ശ്രീജിത്ത് 22 വയസ്സ് , എറണാകുളം പറവൂർ പുത്തൻ കടപ്പുറം ദേശത്ത് നിവാസ് വീട്ടിൽ വിപിൻദാസ് 36 വയസ്സ് എന്നിവരെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്.

ഈ സംഭവത്തിന് വിനീഷിന്റെ പരാതിയിൽ 14-05-2025 തിയ്യതി FIR രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരവേ സിസിടിവി ക്യാമറകളിൽ നിന്നും മറ്റും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാഹനം തിരിച്ചറിഞ്ഞ് പട്ടാമ്പി ഭാഗത്തേക്ക് പോയതായി വിവരം കിട്ടിയത് അനുസരിച്ച് അന്വേഷണം പുരോഗമിക്കവെ കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ദാസിന്റെ നേതൃത്വത്തിലുള്ള ടീം പട്ടാമ്പിയിലേക്കുള്ള യാത്ര മധ്യേ വിയ്യൂർ വച്ച് വാഹനം എതിരെ വരുന്നത് കണ്ടെത്തി തടഞ്ഞു നിർത്തി ചോദ്യം ചെയ്തതിൽ സംശയം തോന്നി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വിപിന് പല ജില്ലകളിൽ ആയി 25 ഓളം മോഷണ കേസുകൾ ഉണ്ട്. വിപിനും റാഷിദും ചേർന്ന് എടുക്കുന്ന വാഹനങ്ങൾ ശ്രീജിത്ത് പാർട്സ് ആക്കി പട്ടാമ്പിയിലെ പൊളി മാർക്കറ്റിൽ വിൽക്കുകയാണ് പതിവ്. ഇവരെ പിടിച്ചത് കൂടി പല ജില്ലകളിൽ നിന്നായി 2 wheeler s മോഷണം പോയതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്.

കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ദാസ്, സബ് ഇൻസ്പെക്ടർ ബിനോയ് മാത്യു, എ എസ് ഐ ആഷ്ലിൻ ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു വർഗ്ഗീസ്, ഡെനിൻ , ദിലീപ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത് ഇ എ, ആഷിഖ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img