ഐറിഷ് പെര്‍മിറ്റ് കാര്‍ഡ് ഉള്‍പ്പെടെനഷ്ടപ്പെട്ടു
ജോമോന് തുണയായി പോലീസ്

32

രേഖകള്‍ വീണ്ടെടുത്ത് മടക്കയാത്രക്ക് വഴിയൊരുക്കി
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥര്‌ക്കൊപ്പം ജോമോന് ഇരിങ്ങാലക്കുട: ഐറിഷ് റെസിഡന്ഷ്യല് പെര്മിറ്റ് കാര്ഡ് അടക്കമുള്ള വിലപിടിപ്പുള്ള രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ട് ഐറിഷ് യാത്രമുടങ്ങിയ ജോമോന് തുണയായി പോലീസ്. മൂന്നുദിവസം സി.സി.ടി.വി.ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പോലീസ് വിലപിടിച്ച രേഖകള്‍ കണ്ടെത്തിനല്‍കിയത്. രേഖകള്‍ കിട്ടിയില്ലെങ്കില്‍ 15-ന് ഐറിഷിലേക്കു മടങ്ങാനാകുമായിരുന്നില്ല.അഞ്ചാം തീയതി രാത്രിയാണ് പറപ്പൂക്കര സ്വദേശി തെക്കേത്തല ജോബിന്റെ മകന് ജോമോന്റെ രേഖകള്‍ അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടത്. സ്വന്തം കാറിന് മുകളില്‍വെച്ച പഴ്‌സ് എടുക്കാന്‍ മറക്കുകയായിരുന്നു. കല്ലേറ്റുംകരയില്‍വെച്ച് സംഭവം ഓര്‍ത്തപ്പോഴേക്കും പഴ്‌സ് നഷ്ടപ്പെട്ടിരുന്നു.
തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കി. പുല്ലൂരിലെ എ.ഐ.ക്യാമറയില്‍ കാറിനു മുകളില്‍ പഴ്‌സുള്ള ദൃശ്യങ്ങള്‍കിട്ടി. 100 മീറ്റര്‍ അകലെ സ്വകാര്യ സി.സി.ടി.വി. ദൃശ്യത്തില്‍ പഴ്‌സ് ഇല്ലായിരുന്നു. തുടര്‍ന്ന് ആ സമയത്ത് അതുവഴിപോയ വാഹനങ്ങളുടെ ഉടമകളുമായി ബന്ധപ്പെട്ടു. ഇതില്‍ ഒരാളില്‍നിന്നും ചെറിയ സൂചന ലഭിച്ചു. പഴ്‌സ് എടുത്തുവെന്ന് കരുതുന്ന ആളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് കൊരട്ടിയിലെ അയാളുടെ വീട്ടിലെത്തി പഴ്‌സ് കണ്ടെടുക്കുകയായിരുന്നു. രേഖകള് തിരിച്ചുകിട്ടിയ സന്തോഷത്തില് സി.സി.ടി.വി. നോക്കാന് സഹായിച്ച വീട്ടുകാര്ക്കും ഓട്ടോ റിക്ഷക്കാര്ക്കുമെല്ലാം ജോമോന്‍ ലഡു വിതരണം ചെയ്തു. എസ്.ഐ.മാരായ എം.എസ്. ഷാജന്, കെ.പി. ജോര്ജ്ജ്, പോലീസുകാരായ രാഹുല് വിപിന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Advertisement