ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യവും മഹാൽമാ ഗാന്ധി രക്തസാക്ഷി ദിനാചരണവും

38

കാറളം:മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരത് ജോഡോ യാത്രക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ദേശീയ പതാക ഉയർത്തലും മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണവും നടത്തി. താണിശേരി സെൻ്ററിൽ നടന്ന ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് തിലകൻ പൊയ്യാറ ഉൽഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് ദേശീയ പതാക ഉയർത്തി ഐക്യധാർഢ്യ സന്ദേശം നൽകി. പി എസ് മണികണ്ഠൻ,പ്രമീള അശോകൻ,ജോയ് നടക്കലാൻ,സി പി ആന്റണി,സുനിൽ ചെമ്പിപറമ്പിൽ, ഷാ ബു ചക്കാലക്കൽ, ശശി കല്ലട,സാജു പുത്തൻപുര എന്നിവർ പങ്കെടുത്തു.

Advertisement