ഇരിങ്ങാലക്കുട: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേതത്വത്തിൽ ലയൺസ് ക്ലബ്ബ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച സ്പെഷ്യൽ ഒളിമ്പിക്സ് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലെ സ്പെഷ്യൽ സ്കൂളുകളിൽ നിന്നും 1000 ഓളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുത്തു. ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ പോൾ തോമസ് മാവേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ സുഷമ നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർമാരായ ടോണി എനോക്കാരൻ, ജെയിംസ് വളപ്പില, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ, ഇരിങ്ങാലക്കുട ശ്രീ നാരായണ എജ്യുകേഷണൽ സൊസൈറ്റി പ്രസിഡന്റ് കെ. കെ. കൃഷ്ണാനന്ദബാബു ,ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡന്റ് റോയ് ആലുക്കൽ , പ്രോഗ്രാം കൺവീനർ ബിജു ജോസ് കൂനൻ, ക്രൈസ്റ്റ് കോളേജ് ഫിസിക്കൽ എഡ്ജൂകേഷൻ വകുപ്പ് മേധാവി ഡോ. അരവിന്ദ എന്നിവർ ആശംസകൾ അർപ്പിച്ചു. സമാപന സമ്മേളനത്തിൽ തൃശൂർ ജില്ല പോലീസ് മേധാവി .ഐശ്വര്യ ഡോങ്ക്റെ IPS, പങ്കെടുത്ത 25 ഓളം സ്കൂളുകളെ ആദരിച്ചു.മേളയിൽ പടവരാട് ആശാഭവൻ സ്പെഷ്യൽ സ്കൂൾ ഓവർ ഓൾ കിരീടം നേടി.
ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേതത്വത്തിൽ സ്പെഷ്യൽ ഒളിമ്പിക്സ് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു
Advertisement