കാട്ടൂർ :ഗ്രാമപഞ്ചായത്തും കാട്ടൂർ സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനചാരണം 2023 സ്നേഹ സംഗമം നടത്തി. കൊരട്ടിപ്പറമ്പിൽ ഹാളിൽ നടന്ന വർണാഭമായ ചടങ്ങിൽ നീതു എം. പി. സ്വാഗതം പറയുകയും, തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. വാർഡ് മെമ്പർ ടി. വി. ലത അധ്യക്ഷയായ ചടങ്ങിൽ വാർഡ് മെമ്പർമാർ, ആശ വർക്കേഴ്സ്, പാലിയേറ്റീവ് വളണ്ടിയർമാർ, കിടപ്പു രോഗികളും കുടുംബങ്ങങ്ങളും, ആരോഗ്യ വകുപ്പ് ജീവനക്കാർ, എൻ. എസ്. എസ്. വളണ്ടിയർമാർ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചയൂണിന് ശേഷം പ്രശസ്ത കലാകാരൻ രാജേഷ് തംബുരു അവതരിപ്പിച്ച നേരംപോക്ക് കലാവിരുന്ന് അരങ്ങേറി, കൂടാതെ മറ്റ് കലാപരിപാടികളും ചടങ്ങിന് മോടി കൂട്ടി.
Advertisement