സിസ്റ്റർ ക്രിസ്റ്റല്ല നിര്യാതയായി

83

കരാഞ്ചിറ: ആരോധ്യമാത മഠത്തിലെ അംഗമായ സിസ്റ്റർ ക്രിസ്റ്റല്ല (79) നിര്യാതയായി. സംസ്കാരം ഡിസംബർ 11 വെള്ളി വൈകീട്ട് 4 മണിക്ക് ഫാ.മോൺ ലാസർ കുറ്റിക്കാടൻറെ മുഖ്യകാർമ്മികത്വത്തിൽ സെൻറ് പയസ് മഠത്തിൽ വച്ച് നടത്തും .ആളൂർ കൈനാടത്ത് പറമ്പിൽ പരേതനായ ആന്റണി അന്നമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് .സിസ്റ്റർ ബൊനിഫസ് .FSSJ ,സിസ്റ്റർ ബെല്ലർമിൻ FSSJ,മേരി വർക്കി ,ജോസ് ,വർഗ്ഗീസ് ,ദേവസ്സിക്കുട്ടി ,ലൂസി ഇട്ട്യേര എന്നിവരാണ് സഹോദരങ്ങൾ .ചേർപ്പ് ലൂർദ്ദ് മാത,വെറ്റിലപ്പാറ സേവനസദൻ ,അഴിക്കോട് മാർത്തോമ ,പൊട്ട ധന്യ ,ഡ്യൂസ്‌ബർഗ് -ഹെന്നാഫ് ജർമ്മനി ,ചാലക്കുടി പ്രൊവിൻഷ്യൽ ഹൗസ് ,വെള്ളിക്കുളങ്ങര പ്രസന്റേഷൻ ,സെൻറ് പോൾസ് ,തുരുത്തിപ്പറമ്പ് ലേഡിഗ്രേയ്സ് ,അഴിക്കോട് സാൻതോം ,കരാഞ്ചിറ ആരോഗ്യമാതാ എന്നീ ഭവനങ്ങളിൽ സിസ്റ്റർ സുപ്പീരിയർ ,അസ്സി.സുപ്പീരിയർ ,സ്നേഹാലയ ഇൻചാർജ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisement