അന്തിക്കാട്:മാങ്ങാട്ടുകര വട്ടുകുളം അമ്പലത്തിന് സമീപമാണ് വെട്ടേറ്റ് യുവാവ് മരിച്ചത്. മുറ്റിച്ചൂര്‍ സ്വദേശി കൂട്ടാല നിധിൻ (28) എന്ന അപ്പുവാണ് മരിച്ചത്.കാറില്‍ സഞ്ചരിക്കുകയായിരുന്ന നിധിനെ കാറില്‍ നിന്നും വിളിച്ചിറക്കിയാണ് അക്രമിസംഘം വെട്ടികൊലപെടുത്തിയത്. അക്രമികള്‍ വന്ന കാര്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ അക്രമികള്‍ രക്ഷപ്പെട്ടു.അന്തിക്കാട് രണ്ട് മാസത്തിനിടയിൽ രണ്ടാമത്തെ കൊലപാതകമാണ് നടക്കുന്നത് .
Advertisement