കാട്ടൂർ :ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുഞ്ഞനിയന്മാർക്കും അനിയത്തിമാർക്കും വേണ്ടി കാട്ടൂർ ഗവ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തൊരുമിച്ച് 6 ടി.വി കൾ നൽകി.കോറോണയുടെ സാഹചര്യത്തിൽ പഠനം ഓൺലൈൻ വഴി ആക്കിയപ്പോൾ അതിന് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരങ്ങൾ സ്കൂൾ അധികൃതർ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് നൽകിയിരുന്നു.വിദേശത്തും നാട്ടിലും ഉള്ള സംഘടനയിലെ കൂട്ടുകാർ ഒത്തുചേർന്നാണ് തങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ തയ്യാറായി വന്നത്.സ്കൂൾ ഹെഡ് മിസ്ട്രസ് ബീന വത്സന് ടി.വി കൾ കൈമാറി.തുടർന്ന് കുട്ടികളുടെ വീടുകളിലേക്ക് ടി.വി എത്തിച്ചു നൽകുകയായിരുന്നു.ഒ.എസ്.എ ട്രഷറർ ദിവ്യ പ്രസാദ്,മെമ്പർമാരായ ഫൈസൽ,സോമരാജ് ,മഞ്ജു ,സന്തോഷ് ,പ്രബീഷ് എന്നിവർ നേതൃത്വം നൽകി.
Advertisement