ഒരു ദിവസത്തെ വേതനം രാഷ്ട്രത്തിനായി:ഒന്നാം ഘട്ട തുക കൈമാറി

61

തൃശൂർ :ഒരു ദിവസത്തെ വേതനം രാഷ്ട്രത്തിനായി’ എന്ന ബഹു.പ്രധാനമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ടു കൊണ്ട് കേരള എൻ.ജി.ഒ സംഘ് സർക്കാർ ജീവനക്കാരിൽ നിന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന നിധി സമാഹരണത്തിൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ ജീവനക്കാരിൽ നിന്ന് സമാഹരിച്ച ഒന്നാം ഘട്ട തുക കേരള എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡൻ്റ് വി. വിശ്വകുമാറിൽ നിന്ന് സംസ്ഥാന സമിതിക്കു വേണ്ടി സംസ്ഥാന സെക്രട്ടറി കെ.എം രാജീവ് ഏറ്റുവാങ്ങി. പ്രധാനമന്ത്രിയുടെ പ്രത്യേക കോവിഡ് നിധിയിലേക്കാണ് തുക കൈമാറുക. ജില്ലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ഘട്ട നിധി സമാഹരണം സമയബന്ധിതമായി പൂർത്തിയാക്കി വരും ദിവസങ്ങളിൽത്തന്നെ പി.എം കെയറിലേക്ക് നൽകുന്നതിനായി സംസ്ഥാന സമിതിക്ക് കൈമാറുമെന്ന് ജില്ലാ പ്രസിഡണ്ട് വി.വിശ്വകുമാർ പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും ജീവനക്കാരിൽ നിന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ജില്ലാ സമിതി ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ ട്രഷറർ കെ.പി കൃഷ്ണദാസ്, ജില്ലാ സമിതിയംഗം ടി.ബി ഭുവനേശ്വരൻ എന്നിവർ പങ്കെടുത്തു.

Advertisement