ഡൽഹി കലാപത്തിൽ പ്രതിഷേധിച്ച് മതേതര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

89

പുല്ലൂർ : ഡൽഹിയിൽ ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തിയതിലും കേന്ദ്രസർക്കാർ കലാപം ശാന്തമാക്കാൻ ഇടപെടാതിരുന്നതിലും പ്രതിഷേധിച്ച് സി .പി .എം ൻറെ നേതൃത്വത്തിൽ പുല്ലൂർ ഊരകത്ത് മതേതര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.വെറ്റിലമൂല സെന്ററിൽ നടന്ന മതേതര സംരക്ഷണ സദസ്സ് കർഷക തൊഴിലാളി യൂണിയൻ കേന്ദ്രസമിതി അംഗം ലളിത ബാലൻ ഉദ്‌ഘാടനം ചെയ്തു .എ .ജെ കൃഷ്ണപ്രസാദ്‌ യോഗത്തിൽ അധ്യക്ഷത വഹിച്ചു .സി .പി .എം നേതാക്കളായ മോഹനൻ മാസ്റ്റർ ,ജോസ് .ജെ .ചിറ്റിലപ്പിള്ളി ,ശശിധരൻ തേറാട്ടിൽ ,മനീഷ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു .

Advertisement