Sunday, April 12, 2026
26.9 C
Irinjālakuda

ഇന്ത്യന്‍ ജനതയുടെ വിവേകപൂര്‍ണ്ണമായ രാഷ്ട്രീയബോധം ഏകാധിപത്യത്തെ തടയും -ഡോ.സെബാസ്റ്റ്യന്‍ പോള്‍

ഇരിഞ്ഞാലക്കുട :ഏകാധിപത്യം കടന്നുവരാനുള്ള വഴികള്‍ ജനാധിപത്യത്തില്‍ത്തന്നെ ഉണ്ടെന്നും അതുകൊണ്ട് അഭിപ്രായസ്വാതന്ത്ര്യവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ ജനങ്ങള്‍ തന്നെ ജാഗ്രത പുലര്‍ത്തണമെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌കോളേജ് ചരിത്രവിഭാഗം സംസ്ഥാന സര്‍ക്കാരിന്കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ജനാധിപത്യാനന്തര കാലഘട്ടം ഇന്ത്യയില്‍ എന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്‌ലറും മുസ്സോളിനിയും ജനാധിപത്യപ്രക്രിയയിലൂടെ ഭരണത്തിലേറിയ വരാണ്.
സിസറോ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായി അറിയപ്പെട്ടിരുന്ന റോമന്‍ റിപ്പബ്ലിക്ക് സീസര്‍മാരുടെ ഏകാധിപത്യ ഭരണത്തിലേക്ക് പതിക്കാന്‍ കാരണമായത്. 70 കൊല്ലം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ജനാധിപത്യവും സമാനമായ അപകടസൂചനകളാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുവര്‍ണ്ണകാലം അവസാനിച്ചുവെന്നും ഏകാധിപത്യപ്രവണതകള്‍ കളംപിടിക്കുകയാണ് എന്നും സമീപകാലസംഭവങ്ങള്‍ സൂചിപ്പിക്കുന്നു. പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള
ഭരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇതിനെ സാധൂകരിക്കുന്നതാണ്. മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമം ഭാഗികമായെങ്കിലും വിജയിച്ചുകഴിഞ്ഞൂ. ജനങ്ങളില്‍ ഭയം വിതയ്ക്കുന്നത് ഏകാധിപത്യത്തിന്റെ കടന്നുവരവിന് പാതയൊരുക്കാനാണ്. എന്നാല്‍ അടിയന്തരാവസ്ഥയെപ്പോലും കാറ്റില്‍ പറത്തിയ ഇന്ത്യന്‍ ജനതയുടെ വിവേക പൂര്‍ണ്ണമായ രാഷ്ട്രീയബോധത്തില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞൂ. പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, ഡോ.ലിഷ കെ.കെ., ഡോ.ജോര്‍ജ്ജ് അലക്‌സ്, ഡോ.ബിനു എം.ജോണ്‍, ഡോ.റോബിന്‍സണ്‍ പൊന്‍മിനിശ്ശേരി, ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, ഗോകുല്‍ മേനോന്‍, ജോണ്‍ യു.എ എന്നിവര്‍ സംസാരിച്ചു. ഉച്ചതിരിഞ്ഞ് പ്രൊഫ. സനന്ദ് സദാനന്ദ് പ്രബന്ധം അവതരിപ്പിച്ചു. ഇന്ത്യന്‍ ബഹുസ്വരത നേരിടുന്ന വെല്ലുവിളികള്‍ എന്നവിഷയത്തില്‍ ഓപ്പണ്‍ ഫോറം നടന്നു.പ്രൊഫ.ജോര്‍ജ്ജ് അലക്‌സ് മോഡറേറ്ററായി.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img