ഇരിഞ്ഞാലക്കുട:ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷന്റെ നാലാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാദർ ജോൺ പാലിയേക്കരയും, ജോയിന്റ് ഡയറക്ടർ റവ. ഫാദർ. ജോയ് പയ്യപ്പിള്ളിയും ചേർന്നു നിർവഹിച്ചു. ചടങ്ങിൽ അസോസിയേഷൻ ഇൻചാർജ് ഡോ. വിശ്വനാഥ്. കെ. കൈമൾ സ്വാഗത പ്രസംഗം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ ആശംസകൾ അർപ്പിച്ചു.അസോസിയേഷൻ സെക്രട്ടറി. അഭിലാഷ് സുരേഷ് നന്ദി പ്രകാശിപ്പിച്ചു.”MASCHINEN FEST 2020” എന്നു നാമകരണം ചെയ്ത പരിപാടിയിൽ നൂതന സംങ്കേതിക വിദ്യയുടെ പര്യായമായ BMW ഒരുക്കിയ വർക്ക്ഷോപ്പ് Ford GT Mustang, Audi TT തുടങ്ങിയ ആഡംബര കാറുകളടങ്ങിയ Auto Expo പരിപാടിയുടെ മുഖ്യ ആകർഷണം ആയിരുന്നു. പരിപാടിയുടെ ഭാഗമായി “റംസാൻ മുഹമ്മദ്” നടത്തിയ നൃത്ത പരിശീലന ക്യാമ്പ്, കോളേജ് ബാൻഡ് “യുഗം” നടത്തിയ സംഗീത പരിപാടിയും ഉണ്ടായിരുന്നു. വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സംഗീതനിശയിൽ DJ നന്ദിനിയുടെ DJ ഷോയും, Yogi’s ബാൻഡിന്റെ സംഗീത അവതരണവും മുഖ്യ ആകർഷണങ്ങളായിരുന്നു.
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷന്റെ നാലാം വാർഷികാഘോഷം
Advertisement