പുല്ലൂർ സെൻറ് സേവിയേഴ്‌സ് സി.എം.ഐ പബ്ലിക് സ്കൂളിൽ സിംഫണി 2020

290

പുല്ലൂർ: സെൻറ് സേവിയേഴ്‌സ് സി.എം.ഐ പബ്ലിക് സ്കൂളിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി സിംഫണി 2020 സംഘടിപ്പിച്ചു.ദേവമാതാ പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ.ഫാ. വാൾട്ടർ തേലപ്പിള്ളി സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്‌ത സിനിമ നടനും മുൻ എം.പിയുമായ ഇന്നസെന്റ് ഉദ്‌ഘാടനം നിർവഹിച്ചു .ദേവമാതാ പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലർ റവ.ഫാ.ഷാജു എടമന സി.എം.ഐ മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ മാനേജർ റവ.ഫാ.തോംസൺ അറക്കൽ സി.എം.ഐ ,മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് ,വാർഡ് മെമ്പർ ഗംഗ ദേവി ,പി.ടി .എ പ്രസിഡന്റ് ടി.വി ജോസ് ,ട്രസ്റ്റീ വിൻസെന്റ് അരിമ്പ്പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രൈമറി കോർഡിനേറ്റർ ഷാലി ജെയ്‌സൺ റിപ്പോർട്ട് അവതരിപ്പിച്ചു .പ്രിൻസിപ്പാൾ റവ.ഫാ ബിനു കുറ്റിക്കാടൻ സി.എം.ഐ സ്വാഗതവും കെ.ജി കോർഡിനേറ്റർ രമ്യ ഗിരീഷ് നന്ദിയും പറഞ്ഞു.

Advertisement