മാപ്രാണം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് കത്തുകൾ അയച്ചു പ്രതിഷേധിച്ചു. DCC ജനറൽ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻണ്ട് ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ സത്യൻ നാട്ടുവളളി, m R ഷാജു, K. Kഅബ്ദുള്ള കുട്ടി, സിജു പറേക്കാടൻ, P A ഷഹീർ മണ്ഡലം ഭാരവാഹികളായ C N ദാമോദരൻ, സന്തോഷ് വില്ലടം, സിന്ധു അജയൻ ,സന്തോഷ് മുതുപറമ്പിൽ ,C C മോഹനൻ, ചിന്ത ധർമ്മരാജൻ, പ്രദീപ് ,ഹരിദാസ്താന്നിയത്ത് എന്നിവർ നേതൃത്വം നൽകി
Advertisement