ആനീസ് വധം;ആശങ്ക രേഖപ്പെടുത്തി ഗ്രാമസഭ യോഗം

152

ഊരകം: നാടിനെ നടുക്കിയ ആനീസ് വധകേസിൽ പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ ആശങ്ക രേഖപ്പെടുത്തി ഗ്രാമസഭായോഗം. മുരിയാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഗ്രാമസഭായോഗമാണ് ആനീസ് വധക്കേസിലെ പ്രതിയെ ഇത് വരെയും പിടികൂടാൻ സാധിക്കാത്തതിൽ ആശങ്ക രേഖപ്പെടുത്തി പ്രമേയം അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വൃന്ദകുമാരി, വാർഡ് അംഗം എം.കെ.കോരുകുട്ടി, അരുൺ ജോഷി, വർഷ ബാബു എന്നിവർ പ്രസംഗിച്ചു.മുരിയാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ താമസക്കാരായ കൂനൻ വീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആനീസിനെ കഴിഞ്ഞ നവംബർ പതിനാലിനാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണപെട്ടത്. കൊലപാതകത്തെ കുറിച്ചോ കൊലപാതകിയെ കുറിച്ചോ യാതൊന്നും കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. ഈ സംഭവത്തോടെ പ്രദേശത്തെ ആളുകൾ ഭയാശങ്കകളോടെയാണ് ജീവിക്കുന്നത്.കൊലപാതകം നടന്നിട്ട് ഇത്രയും ദിവസമായിട്ടും പ്രതിയെ കണ്ടുപിടിക്കാൻ കഴിയാത്തതിലും ജനങ്ങൾ ആശങ്കാകുലരാണ

Advertisement