തൃപ്രയാര്‍ കാട്ടൂര്‍ വഴി ഇരിങ്ങാലക്കുട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഠാണാ ടെര്‍മിനല്‍ പോയന്റ് വരെ ഓടണം:RTA ബോര്‍ഡ്.ഇന്ത്യന്‍ ദേശീയ മനുഷ്യാവകാശ സംഘടന വിധിയെ സ്വാഗതം ചെയ്തു

494

ഇരിങ്ങാലക്കുട:തൃപ്രയാറില്‍ നിന്നും കാട്ടൂര്‍, തേക്കുമൂല വഴി ഇരിങ്ങാലക്കുടെ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ ഇരിങ്ങാലക്കുട സെന്ററില്‍ സര്‍വ്വീസ് നിര്‍ത്തുന്ന നടപടികള്‍ ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 4.6.2012ല്‍ ഇന്ത്യന്‍ ദേശീയ മനുഷ്യാവകാശ സംഘടന പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ (RTA ബോര്‍ഡ്) എല്ലാ ബസുകളും ഠാണാ ടെര്‍മിനല്‍ പോയിന്റായി പരിഗണിച്ചിരുന്നു . എന്നാല്‍ ചില ബസുകള്‍ സര്‍വ്വീസ് നടത്താതെയിരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി – WP(c) No. 11833 വകുപ്പ് പ്രകാരം എല്ലാ ബസുകളും ഠാണാ ടെര്‍മിനല്‍വരെ ഓടണമെന്ന് 2019 ല്‍ ഓര്‍ഡര്‍ ഇട്ടിരുന്നു .. ഈ ഓര്‍ഡര്‍ RTA , RTO ബോര്‍ഡിലേക്ക് വക്കുകയും 5.9.2019 ലെ RTA തീരുമാനപ്രകാരം അത് നടപ്പാക്കുകയും ചെയ്തു. ഇത് പ്രകാരം എല്ലാ ബസുകളും 18.11.2019 തിങ്കളാഴ്ച മുതല്‍ 45 മിനിറ്റിന് ബസ്റ്റാന്‍ഡില്‍ പാസ് ചെയ്ത് ഠാണാവില്‍ 50 മിനിറ്റിന്എത്തുകയും തിരിച്ച് കാട്ടൂര്‍ റോഡില്‍ പാര്‍ക്ക് ചെയ്യുകയും തിരിച്ച് തൃപ്രയാര്‍ക്ക് പോകുമ്പോള്‍ 45 മിനിറ്റില്‍ സര്‍വ്വീസ് നടത്തണമെന്നും പെര്‍മിറ്റ് പ്രകാരം മുഴുവന്‍ സര്‍വ്വീസുകളും ഓട്ടം നടത്തണമെന്നും ഇന്ത്യന്‍ ദേശീയ മനുഷ്യാവകാശ -സംഘടന ആവശ്യപ്പെട്ടു .ഇതു നടത്താത്ത ബസ് സര്‍വ്വീസുകള്‍ക്കെതിരെ നിയമനടപടികളുമായ് മുമ്പോട്ടു പോകുമെന്ന് അധികാരികളെ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഷാജി ചിറയത്ത് ജില്ലാ സെക്രട്ടറി പ്രവീണ്‍സ് ഞാറ്റുവെട്ടി , കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ധീരജ് തേറാട്ടില്‍, ബാബു പണിക്കെട്ടി , ജില്ലാ ട്രഷറര്‍ ഫ്രാന്‍സീസ് ദേവസഹായം, ജോയ് സി.എല്‍, മോഹനന്‍ കാട്ടിക്കുളം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Advertisement