ഇരിങ്ങാലക്കുട : 227 പോയിന്റ് കരസ്ഥമാക്കി റവന്യുജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഇരിങ്ങാലക്കുട ഉപജില്ല ജേതാക്കളായി . 131 പോയിന്റ് നേടി വലപ്പാട് ഉപജില്ല രണ്ടാംസ്ഥാനവും 130.5 പോയിന്റ് നേടി ചാലക്കുടി ഉപജില്ല മൂന്നാം സ്ഥാനവും നേടി. സ്‌കൂള്‍ തലത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 169 പോയിന്റ് നേടി ജേതാക്കളായപ്പോള്‍ 83 പോയിന്റ് നേടി നാട്ടിക ഫിഷറീസ് സ്‌കൂള്‍ രണ്ടാം സ്ഥാനത്തും പന്നിത്തടം കോണ്‍കോര്‍ഡ് സ്‌കൂള്‍ 63 പോയിന്റ് നേടി മൂന്നാം സ്ഥാനത്തും എത്തി. 12 ഉപജില്ലകളില്‍ നിന്നായി 2304 കുട്ടികളാണ് 96 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. ചാലക്കുടി കാര്‍മ്മല്‍ സ്‌കൂളിലും ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിലുമായാണ് മൂന്ന് ദിവസങ്ങളിലായി മത്സരങ്ങള്‍ നടന്നത്.
Advertisement