ഇരിങ്ങാലക്കുട : വിശ്വകര്‍മ്മ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്തംബര്‍ 17 പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന ആഹ്വാനത്തോടെ ശാഖ അംഗണത്തില്‍ നടന്ന പതാകഉയര്‍ത്തല്‍ പ്രസിഡന്റ് പി.ബി സത്യന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഗായത്രി സംഗമം ഇതോടൊപ്പം സംഘടിപ്പിച്ചീരുന്നു. സമ്മേളനത്തില്‍ സെക്രട്ടറി സുന്ദരന്‍ പി.എന്‍, ട്രഷറര്‍ ടി.വി.സുന്ദരന്‍, മഹിളസംഘം പ്രസിഡന്റ് സ്വപ്‌ന ഷാജുപ്രദീപ്, ഗായത്രിസംഘം ഭാരവാഹികളായ സജിത രമേഷ്, അജിതഷണ്‍മുഖന്‍, രമണിരവീന്ദ്രന്‍, പ്രദീപ് പച്ചാക്കല്‍, രഞ്ചിത്ത് യു.എസ്, സുകുമാരന്‍ കെ.വി., രമേഷ് കെ.ബി, രാഹുല്‍ രവീന്ദ്രന്‍, എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
Advertisement