Saturday, May 9, 2026
30.9 C
Irinjālakuda

ഹൃദയങ്ങള്‍ കൈമാറി രാജ്യാന്തര സൗഹൃദം ശക്തമാക്കാം ഫാ.ഡേവീസ് ചിറമ്മല്‍

ഇരിങ്ങാലക്കുട : നിയമവിധേയമായ രാജ്യന്തര അവയവദാനത്തിലൂടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താമെന്ന് കിഡ്‌നിഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവീസ് ചിറമ്മല്‍ അഭിപ്രായപ്പെട്ടു. വാഹനാപകടത്തില്‍ മരണപ്പെട്ട ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ആദിത്തിന്റെ ഹൃദയത്തുടിപ്പുമായി നന്ദിപ്രാകശനത്തിനായി കസാക്കിസ്ഥാനിലെ അസ്താനയില്‍ നിന്നും ദില്‍നാസ് എസ്സാന്‍ ഇരിങ്ങാലക്കുടയില്‍ എത്തിയവേളയില്‍ ആദിത്ത് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഫാ.ഡേവീസ് ചിറമ്മല്‍. അവയവദാനം നടത്തുന്ന നിസ്വാര്‍ത്ഥമതികള്‍ക്ക് സമൂഹം മതിയായ പരിഗണന നല്‍കണമെന്നും, മനുഷ്യനും മനുഷ്യനും തമ്മിലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശത്രുത കുറയ്ക്കാന്‍ അവയവദാനത്തിന് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കസാക്കിസ്ഥാനിലെ അസ്താനയില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ദില്‍നാസിന് കാര്‍ഡിയാക് മയോപ്പനി എന്ന അസുഖം ബാധിച്ചത്. 60 ദിവസമായി യോജിച്ചഹൃദയം ലഭിക്കുന്നതിനായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇരിങ്ങാലക്കുട ചേലൂര്‍ കല്ലൂക്കാരന്‍ വീട്ടില്‍ പോള്‍സണ്‍ന്റെയും ഷിന്‍സിയുടേയും മകനായ ആദിത്ത് വാഹന അപകടത്തില്‍ ആശുപത്രിയില്‍ എത്തിയത്. ജീവന്‍ തിരിച്ച് കിട്ടിലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പോള്‍സണും, ഷിന്‍സിയും മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തൂരുമാനിച്ചത്. ആറ് പേര്‍ക്കാണ് ആദിത്ത് പുനര്‍ ജീവന്‍ നല്‍കിയത്. അതില്‍ ഹൃദയം കൈമാറിയത് ചെന്നൈ മലര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞീരുന്ന കസാക്കിസ്ഥാന്‍കാരി ദില്‍നാസ് എന്ന വിദ്യാര്‍ത്ഥിക്കായിരുന്നു. ആദിത്തിന്റെ വീടും, കല്ലറയും സന്ദര്‍ശിക്കാനാണ് ദില്‍നാസും അമ്മ അനാറയും പരിഭാഷകന്‍ പ്രണവും മലര്‍ ആശുപത്രിയിലെ പി.ആര്‍.ഒ.സതീഷുമൊത്ത് ഇരിങ്ങാലക്കുടയില്‍ എത്തിയത്. ആദിത്തിന്റെ സ്മരണാര്‍ത്ഥം ചേലൂര്‍ സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികള്‍ക്കായി ചാവറ ഫാമിലിഫോറം ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ സഹായ വിതരണത്തിലും ദില്‍നാസ് പങ്കെടുത്തു.

Hot this week

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

Topics

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...
spot_img

Related Articles

Popular Categories

spot_imgspot_img