30.9 C
Irinjālakuda
Friday, November 15, 2024

Daily Archives: April 22, 2019

സൗജന്യ നീന്തല്‍പരിശീലന ക്യാമ്പ്

ഇരിങ്ങാലക്കുട- കേരളത്തിലെ മുങ്ങിമരണങ്ങള്‍ക്ക് ഒരു ശാശ്വതപരിഹാരം നേടി കഴിഞ്ഞ 12 വര്‍ഷമായി നടത്തുന്ന നീന്തല്‍പരിശീലന പരിപാടിയുടെ തുടര്‍നടപടിയുടെ ഭാഗമായി നിലയില്ലാത്ത വെള്ളത്തില്‍ നീന്തല്‍ പരിശീലിപ്പിക്കുന്നു. മെയ് 1 മുതല്‍ 15 വരെ എല്ലാവിഭാഗത്തില്‍പ്പെട്ടവര്‍ക്കും...

സ്വകാര്യ ബസ്സുകളുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി യാത്രക്കാരെ മുഷിപ്പിച്ചു

ഇരിങ്ങാലക്കുട- ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഡ്യൂട്ടി ലഭിച്ച സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്താഞ്ഞത് യാത്രക്കാരെ മുഷിപ്പിച്ചു. പലയിടങ്ങളിലേക്കുമുള്ള ബസ്സുകള്‍ പതിവിലും വൈകി എത്തിയത് യാത്രക്കാരെ വലച്ചു. തിങ്കളാഴ്ചയും തിരഞ്ഞെടുപ്പ് ദിവസമായ ചൊവ്വാഴ്ചയുമാണ് ഇത്തരത്തില്‍...

പ്രശ്‌നബാധിത ബൂത്തുകളില്‍ പോലീസ് റൂട്ട് മാര്‍ച്ച്

ഇരിങ്ങാലക്കുട - ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പത്തില്‍പ്പരം പ്രശ്‌നബാധിത ബൂത്തുകളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. തമിഴ്‌നാടില്‍ നിന്നുള്ള സായുധസേനയാണ് ഇത്തരത്തില്‍ ബൂത്തുകളില്‍ മാര്‍ച്ച് നടത്തിയത്. ഇരിങ്ങാലക്കുട എസ് ഐ ശിവശങ്കരന്‍,...

രാജാജിയുടെ കൂറ്റന്‍ കട്ടൗട്ട് കുത്തിക്കീറി നശിപ്പിച്ച രീതിയില്‍

ഇരിങ്ങാലക്കുട- തേലപ്പിള്ളി സെന്ററില്‍ സ്ഥാപിച്ചിരുന്ന ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ കൂറ്റന്‍ കട്ടൗട്ടും വോട്ടഭ്യര്‍ത്ഥിക്കുന്ന അരിവാള്‍ ധാന്യക്കതിര്‍ അടയാളത്തോടുകൂടിയ ബോര്‍ഡ് കുത്തിക്കീറിയും തല്ലിപ്പൊളിച്ചും നിരത്തിലെറിഞ്ഞു നശിപ്പിച്ചു.ഇന്നലെ രാത്രിയില്‍ ചെയ്തതാകാം എന്ന്...

ഈസ്റ്റര്‍ ദിനത്തില്‍ സബ്ബ് ജയിലിലെ അന്തേവാസികള്‍ക്കൊപ്പം മെത്രാന്‍

ഇരിങ്ങാലക്കുട- ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച ജീസസ്സ് ഫ്രറ്റോണിയുടെ നേതൃത്വത്തില്‍ രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട സബ്ബ് ജയില്‍ സന്ദര്‍ശിച്ച് മുഴുവന്‍ അന്തേവാസികള്‍ക്കും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഈസ്റ്റര്‍ ദിനം...

വോട്ട് ചെയ്താല്‍ ഇത്തവണ സമ്മാനവും ലഭിക്കും

ഇരിങ്ങാലക്കുട- ഇത്തവണത്തെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു പുതിയ സാമഗ്രികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം വോട്ടര്‍മാര്‍ക്ക് വോട്ടിന്റെ വിവരങ്ങള്‍ അടങ്ങിയ രസീത് കണ്ട് ബോധ്യപ്പെടാന്‍ സാധിക്കുന്ന വിവി പാറ്റ്...

ഇരിങ്ങാലക്കുടയിലെ ബൂത്തുകള്‍ തിരഞ്ഞെടുപ്പിനായി ഒരുങ്ങി- ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കി

ഇരിങ്ങാലക്കുട- വോട്ടെടുപ്പ് ദിവസം സ്ഥാനാര്‍ഥികളെക്കാളും പാര്‍ട്ടികളെക്കാളും ടെന്‍ഷന്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ്.വോട്ടെടുപ്പും തീരുംവരെ മുള്‍മുനയിലാണ് ഓരോ ജീവനക്കാരന്റെയും നില്‍പ്പ് . ഇരിങ്ങാലക്കുടയിലെ വിതരണ കേന്ദ്രങ്ങളായ ക്രൈസ്റ്റ് കോളേജില്‍ നിന്നും സെന്റ് ജോസഫ്‌സ് കോളേജില്‍...

ഇടതുപക്ഷ ജനാധിപത്യ മുന്നണി പി. കെ ചാത്തന്‍ മാസ്റ്റര്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും കേരളപുലയ-മഹാസഭാസ്ഥാപകനുമായ പി കെ ചാത്തന്‍ മാസ്റ്ററുടെ 31 ാമത് ചരമവാര്‍ഷികദിനം ഇടതുപക്ഷ ജനാധിപത്യ മുന്നണി ആചരിച്ചു. രാവിലെ 9 മണിക്ക് മാടായിക്കോണത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടായിരുന്നു ചാത്തന്‍മാസ്റ്ററുടെ...

ജനാധിപത്യ – നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ കെ.പി.എം.എസ് സഹായിക്കും. പി. എ. അജയഘോഷ്.

വെള്ളാംങ്കല്ലൂര്‍. പതിനെഴാം ലോക സഭാ തെരെഞ്ഞെടുപ്പില്‍ കേരള പുലയര്‍ മഹാസഭ ജനാധിപത്യ - നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ സഹായിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ.അജയഘോഷ് പ്രസ്താവിച്ചു. വെള്ളാംങ്കല്ലൂരില്‍ നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe