Daily Archives: April 16, 2019
വ്യത്യസ്തമായ പരിപാടികളുമായി വിദ്യാര്‍ത്ഥികള്‍ പ്രചാരണത്തില്‍
ഇടതുപക്ഷ വിദ്യാര്‍ത്ഥി മുന്നണിയുടെ നേതൃത്ത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സഃരാജാജി മാത്യൂ തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ചുവന്ന തൊപ്പികളും രാജാജിയുടെ കട്ട്ഔട്ടറുകളും അരിവാളും ധാന്യക്കതിരും ആലേഖനം ചെയ്ത...
ചായ ചൂടാക്കി നല്‍കാത്തതിനാല്‍ സ്വന്തം അമ്മയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍
ഇരിങ്ങാലക്കുട-വിഷു ദിനത്തില്‍ വെസ്റ്റ് കോമ്പാറ സ്വദേശിയായ കയ്പിള്ളി വീട്ടില്‍ വിഷ്ണുവാണ് ചായ ചൂടാക്കി നല്‍കാത്തതിനാല്‍ അമ്മയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് .സംഭവത്തില്‍ ശരീരത്തിന്റെ പകുതിയോളം പൊള്ളലേറ്റ് അമ്മ ലീലയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍...
സഭയുടെ ദൗത്യം അപരന്റെ വേദനകളില്‍ പങ്കു ചേരുന്നതിന് : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
ഇരിങ്ങാലക്കുട : കത്തോലിക്കാ സഭയുടെ ദൗത്യം അപരന്റെ വേദനകളില്‍ പങ്കുചേരുന്നതിനാണെന്ന് സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇരിങ്ങാലക്കുട രൂപത നേതൃത്വം നല്‍കുന്ന 'ബ്ലസ് എ ഹോം' പദ്ധതിയുടെ...
അനധികൃത തണ്ണീര്‍തടം നികത്തല്‍ നിര്‍ത്തിവെച്ചു
ഇരിങ്ങാലക്കുട-കാറളം ഗ്രാമപഞ്ചായത്തിലെ മൂര്‍ക്കനാട് ശിവക്ഷേത്രത്തിന് പിന്നിലായി ചെമ്മണ്ട കായല്‍കോളില്‍ നാളുകളായി കൃഷിചെയ്തു വന്നിരുന്ന പാടത്ത് കുളം നിര്‍മ്മിക്കുകയും തുടര്‍ന്ന് തൊട്ടടുത്തുള്ള തണ്ണീര്‍തടം ജെ സി ബി ഉപയോഗിച്ച് മണ്ണിട്ട് നികത്തിക്കൊണ്ടിരുന്നത് അധികൃതരെത്തി തടഞ്ഞു....
ഇരിങ്ങാലക്കുട ചിറയത്ത് ആലുക്കല്‍ പോള്‍ മകന്‍ ജോര്‍ജ്ജ് (49) നിര്യാതനായി
ഇരിങ്ങാലക്കുട ചിറയത്ത് ആലുക്കല്‍ പോള്‍ മകന്‍ ജോര്‍ജ്ജ് (49) നിര്യാതനായി. സംസ്‌ക്കാരം 17-04-2019 ബുധനാഴ്ച രാവിലെ ഇരിങ്ങാലക്കുടക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും.
അമ്മ-മാഗി പോള്‍
സഹോദരങ്ങള്‍- ജോസ്,ജോണ്‍,ജെയ്‌സണ്‍,ജയ ,ജോയി
ഓശാന തിരുന്നാള്‍ ആചരിച്ചു
ഇരിങ്ങാലക്കുട: രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഒശാന തിരുനാള്‍ ആചരിച്ചു. യേശുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ചാണ് ക്രൈസ്തവര്‍ ഓശാന തിരുന്നാള്‍ ആചരിക്കുന്നത്. ഇതോടെ ഈസ്റ്ററിന് മുന്നോടിയായുള്ള അമ്പത് നോമ്പിന്റെ...
ഡ്രൈവര്‍ ഉറങ്ങി നിയന്ത്രണം വിട്ട കാറിടിച്ച് കാട്ടുങ്ങച്ചിറയില്‍ അപകടം
ഇരിങ്ങാലക്കുട-കാട്ടുങ്ങച്ചിറ പെട്രോള്‍ പമ്പിനു സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന ഫോര്‍ഡ് എക്കോസ്‌പോട്ട് കാറിലും ഇരുചക്രവാഹനങ്ങളിലും എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന കാറിടിച്ച് അപകടം .എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന വടക്കാഞ്ചേരി സ്വദേശി അബ്ബാസിന്റെ കാറിടിച്ചാണ് അപകടം നടന്നത്...
കളഞ്ഞുകിട്ടിയ 10,020 രൂപാ പോലീസ് സ്റ്റേഷനില്‍ ഏല്പ്പിച്ചു കൂടല്‍മാണിക്യം ദേവസ്വം ജീവനക്കാരന്‍ മാതൃകയായി
ഇരിങ്ങാലക്കുട-ചൊവ്വാഴ്ച രാവിലെ ചെട്ടിപ്പറമ്പ് ഭാഗത്ത് നിന്ന് കളഞ്ഞു കിട്ടിയ 10,020 രൂപാ പോലീസ് സ്റ്റേഷനില്‍ ഏല്പ്പിച്ചു കൂടല്‍മാണിക്യം ദേവസ്വം (അയ്യങ്കാവ് ക്ഷേത്രം ) ജീവനക്കാരന്‍ സിദ്ധാര്‍ത്ഥന്‍ മാതൃകയായി. രാവിലെ 11 മണിയോടെയാണ് കെ...
സീറോ മലബാര്‍ സഭയുടെ മാധ്യമ വക്താക്കളുടെ പാനലിലേക്ക് കത്തീഡ്രല്‍ വികാരി തിരഞ്ഞെടുക്കപ്പെട്ടു
ഇരിങ്ങാലക്കുട- സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ സഭയ്ക്ക് വേണ്ടി സംസാരിക്കുന്നതിനുള്ള മാധ്യമവക്താക്കളുടെ പാനലിലേക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ നിയമിതനായി. രൂപത തലങ്ങളില്‍ മീഡിയ വിംങ്ങുകള്‍ രൂപീകരിച്ച് മാധ്യമ തലത്തില്‍...
ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്ക്കറുടെ 128-ാം ജന്മദിനം ആഘോഷിച്ചു.
വെള്ളാംങ്കല്ലൂര്‍- കേരള പുലയര്‍ മഹാസഭയുടെ വെള്ളാംങ്കല്ലൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ ഭരണഘടനാ ശില്‍പ്പി ഡോ.ബി ആര്‍ അംബേദ്ക്കറുടെ 128 -ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. വെള്ളാംങ്കല്ലൂര്‍ സെന്ററില്‍ നടന്ന ജന്മദിനാഘോഷം യൂണിയന്‍ പ്രസിഡണ്ട് ശശി...