23.9 C
Irinjālakuda
Saturday, January 25, 2025
Home 2018

Yearly Archives: 2018

കൊരുമ്പിശ്ശേരി മനയ്ക്കല്‍ക്കുളം ഉപയോഗ യോഗ്യമാക്കണം – കൊരുമ്പിശ്ശേരി റെസി. അസ്സോസിയേഷന്‍

ഇരിങ്ങാലക്കുട: നഗരസഭ മുപ്പതാം വാര്‍ഡില്‍ പെട്ട കൊരുമ്പിശ്ശേരി മനയ്ക്കല്‍ക്കുളം വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസ്സോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. അസ്സോസിയേഷന്റെ അതിര്‍ത്തിയില്‍ പെട്ട റോഡരികുകളില്‍ വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കുവാനും യോഗം...

സോക്കിങ്ങ് റോഡും അതിനൂതന റോഡ് സുരക്ഷാസംവിധാനവുമായി ദിലിത്ത് ദിനേശും കെ.ജെ.സരത്തും

ഒന്നാം വര്‍ഷ എക്കോണമിക്സിലെ ഭൗതിക സാഹചര്യങ്ങളും ,സുസ്ഥിരവികസനവും എന്നവിഷയത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത് നവകേരള നിര്‍മ്മാണത്തിനായി ചാലക്കുടി കാര്‍മ്മല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ദിലിത്ത് ദിനേശും കെ.ജെ.ശരത്തും അവതരിപ്പിക്കുന്ന പ്രോജക്ടറ്റ് ആണ്...

മാറുന്ന കേരളത്തിന് മറയിടാന്‍ ശബരിമലയെ രാഷ്ട്രീയ ആയുധമാക്കുന്നു-പ്രൊഫ.സി രവീന്ദ്രനാഥ്

ഇരിങ്ങാലക്കുട-ജനപക്ഷ മതേതര നയങ്ങളിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ നവമാനവികതക്ക് മറയിടാനാണ് ശബരിമലയെ രാഷ്ട്രീയ ആയുധമാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു.പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ നയിക്കുന്ന സി...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ആസ്ത്മ അലര്‍ജി നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു .

ലോക സി.ഒ.പി.ഡി. ദിനത്തോടനുബന്ധുച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ആസ്ത്മ അലര്‍ജി നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്ത്മ അലര്‍ജി ചെസ്‌ററ് സ്‌പെഷ്യലിസ്‌ററ് ഡോ . രേഷ്മ തിലകന്‍ MBBS, DTCD, FICM (Apollo) (പള്‍മനോളജിസ്ട്)...

കുളത്തില്‍ മുങ്ങി താഴ്ന്ന അമ്മയ്ക്കും മകനും നന്ദകുമാര്‍ രക്ഷകനായി

കൊറ്റനെല്ലൂര്‍ - കുളത്തില്‍ മുങ്ങി താഴ്ന്ന അമ്മയ്ക്കും മകനും നന്ദകുമാര്‍ രക്ഷകനായി. കൊറ്റനെല്ലൂര്‍ സ്വദേശി ആനക്കുഴിപറമ്പില്‍ സജീവന്റെ ഭാര്യ നിമ്മിക്കും മകന്‍ രണ്ടാം ക്ലാസുക്കാരന്‍ കാര്‍ത്തിക്കിനുമാണ് കൂലിപ്പണിക്കാരനായ ചൂലിക്കാട്ടില്‍ നന്ദകുമാര്‍ രക്ഷകനായത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ അമ്മയ്‌ക്കൊപ്പം വീട്ടില്‍...

പൊറത്തിശ്ശേരിയില്‍ വീടുകയറിയാക്രമണം -രണ്ട് പേര്‍ പിടിയില്‍

ഇരിങ്ങാലക്കുട-പൊറത്തിശ്ശേരിയില്‍ വീടുകയറിയാക്രമണം നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍.കിഴുത്താണി മേപ്പുറത്ത് വീട്ടില്‍ വിഷ്ണുപ്രസാദ് 22 വയസ്സ്, ചിറയ്ക്കല്‍ ഇഞ്ചമുടി അയ്യേരി വീട്ടില്‍ ബിനില്‍ വില്‍സന്‍ 23 വയസ്സ് എന്നിവരെയാണ് പിടികൂടിയത് .പൊറത്തിശ്ശേരി കോരഞ്ചേരി...

ആറാട്ടുപുഴ ദേശവിളക്ക് ഭക്തിനിര്‍ഭരമായി

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വെളുപ്പിന് 3.30ന് നടതുറന്ന് നിര്‍മാല്യ ദര്‍ശനത്തിനു ശേഷം ശാസ്താവിന് 108 കരിക്കഭിഷേകം നടന്നു. തുടര്‍ന്ന് ശ്രീലകത്ത് നെയ് വിളക്ക്, ചന്ദനം ചാര്‍ത്ത്,...

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ സൗജന്യമായി നല്‍കി

കാറളം : ഗ്രാമപഞ്ചായത്തിലെലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ സൗജന്യമായി നല്‍കുന്നതിന്റെ വിതരണ ഉല്‍ഘാടനം .പഞ്ചായത്ത് പ്രസിഡന്റ് K. S. ബാബു നിര്‍വ്വഹിച്ചു. ആരോഗ്യ...

വൈഗ കെ സജീവ് കുമാര്‍ മികച്ച ബാലതാരം; ‘ടോക്കിംങ് ടോയ് ‘മികച്ച രണ്ടാമത്തെ ചിത്രം

ഇരിങ്ങാലക്കുട : കൊല്ലം രാജീവ് ഗാന്ധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്ലില്‍ മികച്ച ബാലതാരമായി വൈഗ കെ സജീവ് കുമാറിനെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുടക്കാരന്‍ ജിതിന്‍ രാജ് സംവിധാനം ചെയ്ത 'ടോക്കിംങ് ടോയ് 'എന്ന ചിത്രത്തിനു...

ലോക പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ദ്ധനന് ആദിത്യ ബിര്‍ലാ കലാകിരണ്‍ പുരസ്‌കാരം.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ അഭിമാനമായ ലോക പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ദ്ധനന് 2018 ലെ ആദിത്യ ബിര്‍ലാ കലാകിരണ്‍ പുരസ്‌കാരം. പെര്‍ഫോമിങ് ക്ലാസിക്കല്‍ ഡാന്‍സ് ആര്‍ട്ടിസ്റ്റ് കേറ്റഗറിയിലാണ് അവാര്‍ഡ്. ആദിത്യബിര്‍ളയുടെ പേരില്‍...

ശബരിമല കര്‍മ്മസമിതി പ്രതിഷേധമാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട : ഇന്നലെ രാത്രി ശബരിമലയില്‍ അയ്യപ്പ ഭക്തന്‍മാരെ പോലീസുകാര്‍ മൃഗീയമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ വി.സായ്‌റാം ജാഥ ഉദ്ഘാടനം...

മംഗലത്ത് കുഞ്ഞയ്യപ്പന്‍ മകന്‍ രാമന്‍ (72) നിര്യാതനായി.

മംഗലത്ത് കുഞ്ഞയ്യപ്പന്‍ മകന്‍ രാമന്‍ (72) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 6.30 ന് വീട്ടുവളപ്പില്‍. ഭാര്യ : ലക്ഷ്മി, മക്കള്‍ : ഹരി, അശ്വതി, മരുമക്കള്‍ : പൂജ, ദിജേഷ്.

ക്രൈസ്തവ ജീവിതം മറ്റുള്ളവര്‍ക്ക് തണലേകാനുള്ളത് : മാര്‍ പോളി കണ്ണൂക്കാടന്‍

കൊടുങ്ങല്ലൂര്‍ : പ്രതിസന്ധികളും പ്രലോഭനങ്ങളും നിറഞ്ഞ ഈ ലോകത്തില്‍ മറ്റുള്ളവര്‍ക്ക് തണലേകാനും അപരന്റെ ജീവിതത്തിലെ ഇരുട്ട് അകറ്റാനും ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. താറാവുകളെപ്പോലെ പിറുപിറുക്കുന്നവരാകാതെ കഴുകനെപ്പോലെ ഉയര്‍ന്നു ചിന്തിക്കുന്നവരും പ്രതിസന്ധികളെ...

കാട്ടൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പലിശരഹിത വായ്പ വിതരണം ചെയ്തു

കാട്ടൂര്‍-സംസ്ഥാന സര്‍ക്കാരിന്റെ റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍ കെ എല്‍ എസ്) കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പലിശ രഹിത വായ്പ പദ്ധതിയുടെ...

പ്രളയാനന്തര കാര്‍ഷിക പുനര്‍ജനിക്കായി ഗ്രീന്‍പുല്ലൂര്‍

പുല്ലൂര്‍-പ്രളയം ശൂന്യമാക്കിയ പുല്ലൂരിന്റെ കാര്‍ഷിക മഹിമയെ തിരിച്ച് പിടിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് .ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പ്രളയം കവര്‍ന്ന മണ്ണില്‍ കാര്‍ഷിക സമൃദ്ധിയുടെ പുതുചരിതം രചിക്കാന്‍ പച്ചക്കറി...

കാറളം ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു

കാറളം-കാറളം ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു.എം എല്‍ എ പ്രൊഫ കെ യു അരുണന്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തി.കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു അദ്ധ്യക്ഷത വഹിച്ചു.തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം എന്‍...

സി .ഐ .ടി .യു ഇരിങ്ങാലക്കുട വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-സി ഐ ടി യു ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.ടൗണ്‍ ഹാളില്‍ വച്ച്് നടന്ന സമ്മേളനം സി ഐ ടി യു ഇരിങ്ങാലക്കുട ഏരിയാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് വത്സല...

പി. ഡബ്ല്യൂ .ഡി ശേഖരിച്ചിരുന്ന മണ്ണ് കടത്താന്‍ ശ്രമം

അരിപ്പാലം-റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡില്‍ നിന്നും എടുത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പി.ഡബ്ല്യൂ.ഡി. അരിപ്പാലം പതിയാംകുളങ്ങര ക്ഷേത്രത്തിന് സമീപം ശേഖരിച്ചിരുന്ന മണ്ണ് അനധികൃതമായി കൊണ്ടുപോകാനുള്ള നീക്കം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. ബി.ജെ.പി. നിയോജക...

ജില്ലാശാസ്ത്രമേള ഒന്നാം ദിനം പിന്നിടുമ്പോള്‍…..

ഇരിങ്ങാലക്കുട-കൈവിരലുകള്‍ തീര്‍ത്ത വിസ്മയങ്ങളും പാഴ്വസ്തുക്കളില്‍ വിരിഞ്ഞ അലങ്കാരവസ്തുക്കളും കുട്ടിശാസ്ത്രജ്ഞന്‍മാരുടെ കണ്ടുപിടുത്തങ്ങളും ഇളംതലമുറയുടെ കുഞ്ഞുകുഞ്ഞു നിര്‍മാണ മാതൃകകളുമായി റവന്യു ജില്ലാ ശാസ്ത്രോത്സവം ഇരിങ്ങാലക്കുടയുടെ മണ്ണില്‍ മിഴിതുറന്നു. പാഴ്വസ്തുക്കള്‍കൊണ്ട് ഉപയോഗപ്രദമായ നിരവധി വസ്തുക്കളാണ് കുരുന്നു ഭാവനയില്‍...

ഗജ ചുഴലി ക്കാറ്റ്: വിനോദ യാത്രക്ക് പോയ കുടുംബത്തിലെ വാഹനത്തിനു മുകളില്‍ മരം വീണ് യുവതി മരിച്ചു..

വെള്ളാംങ്ങല്ലൂര്‍: കോണത്തുകുന്നില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദ യാത്രക്ക് കോണത്തുകുന്ന്ഈസ്റ്റ് പൈങ്ങോട്കളച്ചാട്ടില്‍ ജയരാജിന്റെ മകന്‍ ജെറിന്‍ ഭാര്യ നിലീമ, മകന്‍ മാധവ് എന്നിവര്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സ്വന്തം കാറില്‍ പോയി. വെള്ളിയാഴ്ച നാട്ടിലേക്ക് തിരിച്ചു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe