24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: September 1, 2018

ഇന്നസെന്റ് എം.പി ഒരു മാസത്തെശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

ഇരിങ്ങാലക്കുട-പ്രളയക്കെടുതി നേരിടുന്നതിനായി ഒരു മാസത്തെ ശമ്പളം ഇന്നസെന്റ് എം.പി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സംസ്ഥാനത്തെ എല്ലാ ഇടതുപക്ഷ എം.പി മാരും ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ...

സേലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് എടക്കുളം സ്വദേശികളായ ദമ്പതികള്‍ മരണപ്പെട്ടു

ഇരിങ്ങാലക്കുട-സേലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് എടക്കുളം സ്വദേശികള്‍ മരണപ്പെട്ടു എടക്കുളം സ്വദേശികളായ പുന്നാപറമ്പില്‍ സിജി വിന്‍സെന്റും(35) ഭാര്യ ഡിനു(31)വും ആണ് അപകടത്തില്‍ മരണപ്പെട്ടത് .മകന്‍ ഏതന്‍ (3) രക്ഷപ്പെട്ടു.സിബംഗലൂരിവില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്ര ട്രാവല്‍സിന്റെ...

ഫാ.ജോയ് പീനിക്കപറമ്പിലിനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായി തിരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയി പീണിക്കപറമ്പിലിനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായി തിരഞ്ഞെടുത്തു.36 പേര്‍ നിന്ന ഇലക്ഷനില്‍ നിന്ന് 16 പേരെയാണ് തിരഞ്ഞെടുത്തത്.

കെ.എസ്.ഇ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം നടന്നു

ഇരിങ്ങാലക്കുട: കെ.എസ്.ഇ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം കമ്പനി രജിസ്റ്റേര്‍ഡ് ഓഫീസില്‍ വച്ച് നടന്നു.ചെയര്‍മാന്‍ ഡോ.ജോസ് പോള്‍ തളിയത്ത് അദ്ധ്യക്ഷത വഹിച്ചു.മാനേജിങ്ങ് ഡയറക്ടര്‍ എ.പി.ജോര്‍ജ്ജ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തി.കമ്പനി ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍...

എസ്.എന്‍.ബി.എസ് സമാജം ശ്രീവിശ്വനാഥപുരം ക്ഷേത്രം പ്രളയബാധിതര്‍ക്കുള്ള റീഹബിലറ്റേഷന്‍ കിറ്റ് വിതരണം നടത്തി

ഇരിങ്ങാലക്കുട:എസ്.എന്‍.ബി.എസ് സമാജം ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ മിനി ഹാള്‍ ക്യാമ്പില്‍ താമസിച്ചിരുന്ന മുരിയാട് പഞ്ചായത്തിലെ കുന്നുംപുറം പ്രദേശത്തെ പ്രളയബാധിതര്‍ക്കുള്ള റീഹബിലറ്റേഷന്‍ കിറ്റ് വിതരണം ശ്രീ വിശ്വനാഥപുരം ഭജനമണ്ഡലിയും വിഷന്‍ ഫൗണ്‍ഡേഷന്‍ ചെന്നൈയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.കി...

കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുടയിലെ അന്‍പതോളം വീടുകളിലെ റിപ്പയറിങ്ങ് ചെയ്ത് കാസര്‍കോഡ് നിന്നുള്ള ഇലക്ട്രീഷ്യന്‍മാര്‍

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ നിര്‍ദ്ദേശപ്രകാരം മാള ഐ ടി ഐ യില്‍ ക്യാമ്പ് ചെയ്തിരുന്ന കാസര്‍കോഡ് നിന്ന് വന്ന 20 ഇലക്ട്രിഷന്മാര്‍ ഇരിഞ്ഞാലക്കുട നഗരസഭ 6-ാo വാര്‍ഡിലെ വെള്ളം...

കരുണ വറ്റാത്ത സ്‌നേഹത്തിന്റെ തെളിവാണ് ഈ സ്വര്‍ണ്ണവളകള്‍

ഇരിങ്ങാലക്കുട: കരുണ വറ്റാത്ത സ്‌നേഹത്തിന്റെ തെളിവാണ് ഈ സ്വര്‍ണ്ണവളകള്‍. കലാലയം തുറന്നു വന്നപ്പോള്‍ സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി. ഇസബെല്‍ ആദ്യം ചെയ്തത് പ്രളയാനന്തര കാലത്തേക്ക് അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഒരുക്കുക എന്നതായിരുന്നു....

ഠാണാവിലെ ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ടിലെ കയ്യേറ്റമൊഴിപ്പിക്കാനും വികസന പ്രവര്‍ത്തനവുമായി കൂടല്‍മാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട: ഠാണാ ജംഗ്ഷന് കിഴക്ക് ജനറല്‍ ആസ്പത്രിക്ക് എതിര്‍വശത്തെ ദേവസ്വം വക പേ & പാര്‍ക്ക് സൗകര്യമുള്ള പറമ്പ് സര്‍വ്വേ ചെയ്യിക്കാനും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും ഫലപ്രദമായ, ആദായകരമായ രീതിയില്‍ വിനിയോഗിക്കാനും ശ്രീ കൂടല്‍മാണിക്യം...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശമ്പളവും അലവന്‍സുമായി താഴേക്കാട് പളളി വൈദികരും ജീവനക്കാരും

താഴേക്കാട് :പ്രളയത്തില്‍ ദുരിതമനുഭവിക്കുവരെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താഴേക്കാട് പളളി വികാരി ഫാ.ജോ കവലക്കാട്ട'് പളളിയിലെ വൈദികരുടെയും ജീവനക്കാരുടെയും ഒരു മാസത്തെ അലവന്‍സും ശമ്പളവും ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. അരുണന്‍ മാസ്റ്റര്‍ക്ക് കൈമാറി....

കാട്ടൂരില്‍ ഇറങ്ങിയത് പുലിയല്ല കാട്ടുപൂച്ച: ഫോറസ്റ്റ് ഓഫീസേഴ്‌സ്

വെള്ളാനി: കാട്ടൂരില്‍ വെള്ളാനി ഭാഗത്ത് കഴിഞ്ഞ ദിവസം കണ്ടത് കാട്ടുപൂച്ചയാണെന്നും പുലിയല്ലെന്നും ആരും പരിഭ്രാന്തരാകേണ്ടെന്ന് ഫോറസ്റ്റ് ഊദ്യാഗസ്ഥരും പോലീസും പറഞ്ഞു.കഴിഞ്ഞ ദിവസം താണിശ്ശേരി -വെള്ളാനി ഭാഗത്ത് പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നിരുന്നു.ഇന്നലെ കണ്ട...

പ്രളയദുരിതര്‍ക്ക് കൈതാങ്ങായി എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ – യു എ ഇ

എടതിരിഞ്ഞി: യു .എ .ഇ യിലെ എടതിരിഞ്ഞി പ്രവാസികളുടെ കൂട്ടായ്മയായ എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ - യു .എ. ഇ, പ്രളയം മൂലം ദുരിതം നേരിട്ടവര്‍ക്കു ഒരു കൈത്താങ്ങായി പടിയൂര്‍ പഞ്ചായത്തിലെ എല്ലാ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe