ലഹരി വിമുക്ത തലമുറയെ വാര്‍ത്തെടുക്കുന്നതിന് പദ്ധതി നടപ്പിലാക്കും: മന്ത്രി സി.രവീന്ദ്രനാഥ്.

588

കരൂപ്പടന്ന: സ്‌കൂള്‍ – കലാലയ ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാനും ലഹരി വിമുക്ത തലമുറയെ വാര്‍ത്തെടുക്കാനും വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്ന കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.2019 – 2020 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് 400 സ്‌കൂളുകള്‍ അന്താരാഷ്ട്ര പദവിയിലാകുമെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.വി ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ച ചടങ്ങില്‍ ,വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര,
വെള്ളാങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
കെയ്റ്റ് എഞ്ചിനീയര്‍ നിര്‍മല്‍ ദിവാകരന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പ്രൊജക്റ്റ് അവതരണം നടത്തി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് വത്സല ബാബു,ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, സീമന്തനി സുന്ദരന്‍, നിഷ ഷാജി, ആമിനാബി, എം രാജേഷ്, അയൂബ് കരൂപ്പടന്ന, സുരേഷ് പണിക്കശ്ശേരി, കെ.എ സദക്കത്തുള്ള, കെ എ ഷംസുദ്ധീന്‍, ശശി മേനോന്‍ എന്നിവര്‍ പങ്കെടുത്തു.ഹയര്‍ സെക്കണ്ടറി വിഭാഗം ആറു ഹൈ ടെക് ക്ലാസ് മുറികളും സ്മാര്‍ട്ട് ഓഫീസ് മുറിയും വി. ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക എ.എ.ലാലി സ്വാഗതവും പി. ടി. എ പ്രസിഡന്റ് ഷൈല സഹീര്‍ നന്ദിയും പറഞ്ഞു.

 

Advertisement