പടിയൂര്‍ ഗ്രാമപഞ്ചായത്ത് പി.എച്ച്.സി. കോണ്‍ഫ്രന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു.

389

പടിയൂര്‍: ഗ്രാമപഞ്ചായത്ത് പി.എച്ച്.സി. കോണ്‍ഫ്രന്‍സ് ഹാളിന്റെ ഉദ്ഘാടനം നടന്നു. സി.എന്‍.ജയദേവന്‍ എം.പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്രവാഹനങ്ങളുടെ വിതരണോദ്ഘാടനം പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ പൗരാവകാശ രേഖയുടെ പ്രകാശനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജെ. ജെയിംസ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് ഷാജി നക്കര, അംഗങ്ങളായ ലത വാസു, കെ.എസ്. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.എസ്. സുധന്‍, ആശ സുരേഷ്, കെ.പി. കണ്ണന്‍, സി.എം. ഉണ്ണികൃഷ്ണന്‍, ബിനോയ് കോലന്ത്ര എന്നിവര്‍ സംസാരിച്ചു. അസി. എഞ്ചിനിയര്‍ രശ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സുനിത മനോജ്, സെക്രട്ടറി ഇ.ജെ. ഫോര്‍ബി എന്നിവര്‍ സംസാരിച്ചു.

Advertisement