Daily Archives: May 11, 2018
ഇരിങ്ങാലക്കുട നഗരസഭയില്‍ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇരിങ്ങാലക്കുട :നഗരസഭയില്‍ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനായി നഗരസഭയില്‍ തുമ്പൂര്‍മുഴി മോഡല്‍ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്റ്റാപിക്കും. ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ എഴണ്ണവും, മാര്‍ക്കറ്റ്,...
വടക്കുംകര ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍ 110 വര്‍ഷം ”ഉര്‍വ്വരം 2018”
അരിപ്പാലം : പൂമംഗലത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന വടക്കുംകര ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍ 110 വര്‍ഷം പിന്നിടുന്ന സന്ദര്‍ഭത്തില്‍ വിദ്യാലയത്തിന്റെ സംരക്ഷണത്തിനും വികസനത്തിനുമായ് രൂപികരിച്ച പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുടെ ഒന്നാം...
വേളൂക്കര പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം തള്ളി
വേളൂക്കര : പഞ്ചായത്തില്‍ ഭരണപരാജയം ആണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം തള്ളി.ഇന്ദിര തിലകന്റെ നേതൃത്വത്തില്‍ ഇടത്പക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണം പൂര്‍ണ്ണ പരാജയം ആണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസ...
ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാന്റെ മുറിയില്‍ മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞു
ഇരിങ്ങാലക്കുട: നഗരസഭ ചെയര്‍മാന്‍ ചേംബറില്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം ബി.ജെ.പി. തടഞ്ഞു. നഗരസഭയിലെ പഴയ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ കേടുവന്നത് മാറ്റുന്നതിനും ഇല്ലാത്തവരുടെ ചിത്രങ്ങള്‍ വയ്ക്കുന്നതിനും ചിത്രങ്ങള്‍ ഫ്രെയിം ചെയ്യുന്നതിന്...
ഊരകത്ത് ഇനി പ്രകൃതി സൗഹൃദ ഷോപ്പിങ്
പുല്ലൂര്‍: മുരിയാട് പഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഊരകത്ത് ഇനി പ്ലാസ്റ്റിക് രഹിത പ്രകൃതി സൗഹൃദ ഷോപ്പിങ്. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റ പദ്ധതിയിലുള്‍പ്പെടുത്തി എല്ലാ വീടുകള്‍ക്കും തുണി സഞ്ചികള്‍ വിതരണം ആരംഭിച്ചു.ഇരിങ്ങാലക്കുട...
കുടിവെള്ളമില്ലാതെ ജനങ്ങള്‍ സമരത്തിലേയ്ക്ക് : പെപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് പരിസരത്ത് നിന്നും ഠാണാവിലേയ്ക്ക് വരുന്ന റോഡിലാണ് പോസ്റ്റ് ഓഫിസിന് സമീപം കുടിവെള്ള പെപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.സമീപത്തേ വീടീന്റെ ഗേറ്റിന് മുന്നില്‍ തന്നേയാണ് പെപ്പ് പൊട്ടിയിരിക്കുന്നത്.ലക്ഷകണക്കിന് ലിറ്റര്‍...
മിശ്രവിവാഹിതരായ ഇരിങ്ങാലക്കുട സ്വദേശികളുടെ ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം : മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.
ഇരിങ്ങാലക്കുട : നാല് വര്‍ഷം മുന്‍പ് മിശ്രവിവാഹം കഴിച്ച ഇരിങ്ങാലക്കുട സ്വദേശികളായ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ആര്‍ എല്‍ ജീവന്‍ ലാലിനും ഭാര്യ ചാലക്കുടി എസ്...
ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രക്കിടെ ബസ് യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി.
ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂര്‍ സ്വദേശി ശാന്ത ബിജുകുമാറിന്റെ ഒന്നര ലക്ഷം രൂപയാണ് വെള്ളാങ്കല്ലൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്കുള്ള യാത്രക്കിടെ നഷ്ടപ്പെട്ടതായി ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.കല്‍പറമ്പ് ധനലക്ഷ്മി ബാങ്കില്‍ നിന്നും പണയം വെച്ച സ്വര്‍ണ്ണം...
ഇരിങ്ങാലക്കുട മാന്വല്‍ മെയ് 18ന് പ്രകാശനം ചെയ്യുന്നു.
ഇരിങ്ങാലക്കുട : പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഇരിങ്ങാലക്കുടയുടെ ചരിത്രത്തെ പുസ്തകതാളുകളിലേക്ക് സന്നിവേശിപ്പിക്കാനുള്ള സാഹസികമായ ശ്രമത്തിന്റെ ഫലമായി രൂപപ്പെട്ട ഇരിങ്ങാലക്കുട മാന്വല്‍ മെയ് 18ന് പ്രകാശനം ചെയ്യുന്നു.1887 ല്‍ രചിച്ച വില്യം ലോഗന്റെ മലബാര്‍...
കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംഘടിപ്പിക്കുന്ന റൂബി ജൂബിലി സംഗമം ഡിഡാസ്‌ക്കാലോസ് മീറ്റ് മെയ് 12 ന്
ഇരിങ്ങാലക്കുട :രൂപത റൂബി ജൂബിലിയോടനുബന്ധിച്ച് കത്തോലിക്ക അദ്ധ്യാപകര്‍ക്കായ് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംഘടിപ്പിക്കുന്ന റൂബി ജൂബിലി സംഗമം ഡിഡാസ്‌ക്കാലോസ് മീറ്റ് മെയ് 12 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3:30...
ജനങ്ങളെ ദുരിതത്തിലാഴ്ത്തി റോഡ് പൊളിച്ചിട്ട് മാസങ്ങളാകുന്നു.പ്രക്ഷോഭത്തിനൊരുങ്ങി യുവജനതാദള്‍ (യു)
കൊറ്റനെല്ലൂര്‍ : ചാലക്കുടി ദേശീയപാതയില്‍ നിന്ന് ആരംഭിച്ച് കൊമ്പിടി വഴി വെള്ളംങ്കല്ലൂരിലൂടെ കടന്ന് പോകുന്ന റോഡിന്റെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊറ്റനല്ലൂരിലെ രണ്ടിടത്ത് കലുങ്ക് നിര്‍മ്മാണത്തിനായി റോഡ് പൂര്‍ണ്ണമായും വട്ടം പൊളിച്ചിട്ടിട്ട് രണ്ട്...