ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു.

471

ഇരിഞ്ഞാലക്കുട: തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്ത്യദിനവും 35 വര്‍ഷം സ്തുതര്‍ഹ സേവനം കാഴ്ചവെച്ച പ്രധാന അധ്യാപക സിസ്റ്റര്‍ ചാള്‍സിന്റെ യാത്രയപ്പ് സമ്മേളനം രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടനും, സ്‌കൂള്‍ ലിഡര്‍ മിലന്‍ മാത്യൂസും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു.ഡി പോള്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പിരിയര്‍ റവ. സിസ്റ്റര്‍ മനീഷ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കലാഭവന്‍ ജോഷി മുഖ്യാതിഥിയായിരിന്നു.തുറവന്‍കുന്ന് സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ഡേവിസ് കിഴക്കും ത്തല, പ്രധാന അധ്യാപിക സിസ്റ്റര്‍ ചാള്‍സ് ,പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ,വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത്, പി ടി എ പ്രസിഡന്റ് ഗീത ബിനോയ്.വാര്‍ഷികാഘോഷ കണ്‍വീനര്‍ തോമസ് തൊകലത്ത്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ജെസ്റ്റ, സിസ്റ്റര്‍ നിമിഷ, സിസ്റ്റര്‍ ഫെമി എന്നിവര്‍ പ്രസംഗിച്ചു.

Advertisement