21.9 C
Irinjālakuda
Monday, December 23, 2024

Daily Archives: February 28, 2018

ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തേ റോഡ് ടൈല്‍സ് വിരിയ്ക്കുന്നു വ്യാഴാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ നഗരസഭ ടൈല്‍സ് വിരിക്കുന്നു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ 14 വരെ ഇതുവഴിയുള്ള ഗതാഗതം...

വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി ജ്യോതിസ് ഫെസ്റ്റ്

ഇരിഞ്ഞാലക്കുട : വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി ജ്യോതിസ് ഫെസ്റ്റ് ആഘോഷം .മദര്‍ തെരേസ സ്‌ക്വയറിലെ ജ്യോതിസ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ജ്യോതിസ് ഫെസ്റ്റ് ആഘോഷം ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലൂടെ പ്രശസ്തനായ സുധീഷ് അഞ്ചേരി ഉദ്ഘാടനം...

സെന്റ് ജോസഫ്‌സ് കോളേജില്‍ കോളേജ് ഡേ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ഇരിങ്ങാലക്കുട ; സെന്റ് ജോസഫ്‌സ് കോളേജില്‍ കോളേജ് ഡേ ആഘോഷങ്ങള്‍ ബുധനാഴ്ച വര്‍ണ്ണാഭമായി നടന്നു.കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത...

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും വീണ്ടും കഞ്ചാവ് വേട്ട യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍.വലപ്പാട് കോതകുളം സ്വദേശി പാറപറമ്പില്‍ അക്ഷയ് (21)നെയാണ് 20 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും...

ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു.

ഇരിഞ്ഞാലക്കുട: തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്ത്യദിനവും 35 വര്‍ഷം സ്തുതര്‍ഹ സേവനം കാഴ്ചവെച്ച പ്രധാന അധ്യാപക സിസ്റ്റര്‍ ചാള്‍സിന്റെ യാത്രയപ്പ് സമ്മേളനം രൂപത മെത്രാന്‍ മാര്‍...

വനിതാ ദിനത്തോടനുബന്ധിച്ച് വനിതകളുടെ ആരോഗ്യസംരക്ഷണത്തേ കുറിച്ച് ക്ലാസ് സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് കോളേജില്‍ വച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുന്നു.മാര്‍ച്ച് 8 വ്യാഴാഴ്ച രാവിലെ 9.30 നു ആരംഭിക്കുന്ന ക്ലാസുകള്‍ 11.30 നു അവസാനിക്കുന്നു....

സംഗമേശാലയത്തിന്റെ 2-ാം ഘട്ട വികസനത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : എടക്കുളം ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ ഹിന്ദു ധര്‍മ്മ വയോജന സംരക്ഷണ കേന്ദ്രമായ സംഗമേശാലയത്തിന്റെ രണ്ടാം ഘട്ട വികസനനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2 കോടി രൂപ ചിലവുവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സിനിമാ...

തൊഴുത്തില്‍ കയറിയ മലംപാമ്പിനേ പിടികൂടി

ഇരിങ്ങാലക്കുട : തുറവന്‍കാട് ചാലയ്ക്കല്‍ ഷിജുവിന്റെ വീട്ടില്‍ നിന്നും ചെവ്വാഴ്ച്ച ഉച്ചയോടെയാണ് മലംപാമ്പിനേ പിടികൂടി.ഷിജുവിന്റെ വീട്ടിലേ തൊഴുത്തില്‍ പശുവിന് കൊടുക്കാനുള്ള വൈക്കോല്‍ കൂനയിലാണ് മലംപാമ്പിനേ കണ്ടത് തുടര്‍ന്ന് നാട്ടുക്കാരെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മലംപാമ്പിനേ...

വേനല്‍ ശക്തിപ്രാപിച്ചു: കരുതിയിരിക്കുക

ആയിരം അസുഖങ്ങളുടെ അകമ്പടിയോടെ കടുത്ത വേനല്‍ കടന്നുകയറുകയാണ്. ആരോഗ്യദൃഢഗാത്രരെപ്പോലും ഈ കൊടും ഭീകരന്‍ തന്റെ ഉരുക്കുമുഷ്ടിക്കുളളില്‍ ഞെരിപിരി കൊളളിക്കുകയാണ്. വേനല്‍കാലത്ത് തീഷ്ണമായ വെയിലില്‍ ഭൂമിയുടെ സ്‌നിഗ്ദ്ധത കുറഞ്ഞു കുറഞ്ഞ് വന്ന് വരള്‍ച്ച അനുഭവപ്പെടുന്നു. തല്‍ഫലമായി...

ടെക്നി ഫാഷന്‍ ഷോ മാര്‍ച്ച് 2 ന് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ചു ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അണിനിരക്കുന്ന ടെക്നി ഫാഷന്‍ ഷോ മാര്‍ച്ച് 2 ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍...

വാട്ടര്‍ അതോററ്റി വെള്ളക്കരം ഇനി എട്ട് മുതല്‍ ആറുവരെ അടയ്ക്കാം

ഇരിങ്ങാലക്കുട: വാട്ടര്‍ അതോററ്റിയില്‍ വെള്ളക്കരം അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സമയം ലഭ്യമാക്കുന്നു. വാട്ടര്‍ അതോററ്റി മാനേജിങ്ങ് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിന്‍ പ്രകാരം മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ...

പായമ്മല്‍ ശ്രീ ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി.

ഇരിങ്ങാലക്കുട :നാലമ്പല തീര്‍ത്ഥാടനത്താല്‍ പ്രസിദ്ധമായ പായമ്മല്‍ ശ്രീ ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി.ചൊവ്വാഴ്ച്ച രാത്രി 7:30നുള്ള ശുഭമുഹൂര്‍ത്ത്വത്തില്‍ കൊടിയേറ്റം നടത്തി. തുടര്‍ന്ന് ഹരിശങ്കര സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍...

കോര്‍പറേറ്റ് കച്ചവട തന്ത്രത്തിന്റെ നേര്‍കാഴ്ച്ചയായി തുപ്പേട്ടന്റെ ‘ചക്ക’ വീണ്ടും അരങ്ങിലെത്തി.

ഇരിങ്ങാലക്കുട : ലോകത്തെ ഏറ്റവും വലിയ നാടക മഹോത്സവമായ തിയേറ്റര്‍ ഒളിമ്പിക്സിന്റെ വേദിയിലേക്ക് പുറപ്പെടുന്ന ആഗോളവല്‍ക്കരണ കാലത്തെ കൊടുക്കല്‍ വാങ്ങലുകളുടെ പരിഹാസ്യതയും ജനവിരുദ്ധമായ തന്ത്രങ്ങളും തുറന്നു കാണിക്കുന്ന തുപ്പേട്ടന്റെ 'ചക്ക'യെന്ന നാടകം ഇരിങ്ങാലക്കുട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe