ചിരിപൂരം തീര്‍ത്തൊരു കല്യാണം

111

വലിയ താരമൂല്യമോ സാമ്പത്തിക ചിലവിന്റെ പിമ്പലമില്ലാതെ ഒമ്മര്‍ ലുലുവിന്റെ സംവിധാനത്തില്‍ അദ്ദേഹത്തിന്റെ തന്നെ എഴുത്തില്‍ വിരിഞ്ഞ പ്രേമം കൂട്ടുകെട്ടിന്റെ ഒരു മുഴുനീളന്‍ കോമഡി എന്റര്‍ട്ടൈനര്‍. ചിരി ചിന്തയിലേക്ക് വഴി തെളിക്കാന്‍ നവാകതനായ സംവിധായകന് സാധിച്ചിട്ടുണ്ടോ എന്നത് സിനിമ കണ്ടിറങ്ങുന്ന കാണികളുടെ മനസ്സില്‍ ബാക്കിയാവുന്ന ചോദ്യം.  പ്രേമ വിവാഹത്തില്‍ തല്‍പരനായ സിവില്‍ എഞ്ചിനീയര്‍ ഹരിയിലൂടെയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയുമാണ് സിനിമ നീങ്ങുന്നത്.  പലയിടങ്ങളിലായി ദ്വായാര്‍ത്ഥം നിറഞ്ഞ ശരാശരി നിലവാരമുള്ള നര്‍മ്മ പ്രയോഗങ്ങള്‍ നിറഞ്ഞ ചിത്രത്തില്‍ യാതൊരു സാഹസികതയോ അസാമാന്യ കഴിവുകളോ ഇല്ലാത്ത സാധാരണ നായക പരിവേഷമാണ്.  നായിക നായകന്‍ മാരേക്കാള്‍ പ്രേഷകശ്രദ്ധ നേടിയത് നായക സുഹൃത്തിന്റെ കഥാപാത്രമാണ്.  അപ്രതീക്ഷിത നിമിഷങ്ങള്‍ സമ്മാനിച്ചെങ്കിലും മികവുറ്റ ഒടുക്കം നല്‍കാന്‍ ചിത്രം പരാജയപ്പെട്ടു.  സിജു വില്‍സണ്‍, ഷറഫുദീന്‍, ജസ്റ്റിന്‍ ജോണ്‍, സൗബിന്‍ തുടങ്ങിയ താരനിരയില്‍ പുതു മുഖമാണ് നായിക. ഓസോണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നാസില്‍ അലി നിര്‍മ്മിച്ച ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് അരുണ്‍ മുരളീധരന്‍ ആണ്.  കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ ക്യാമറ ചലിപ്പിച്ചത് സിനു സിദ്ധാര്‍ത്ഥാണ്.  തിരക്കഥയും സംഭാഷണവും മനീഷ്, പ്രനീഷ്, സന്ദീപ് കൂട്ടുക്കെട്ടിന്റെതാണ്.  പ്രേഷക എന്ന നിലയില്‍ പൂര്‍ണ്ണ സംതൃപ്ത്തി സിനിമ സമ്മാനിച്ചിട്ടില്ല.  വിമര്‍ശന മനോഭാവത്തോടെ സമീപിക്കേണ്ട ചിത്രമല്ല തീര്‍ത്തും സൃഷ്ടാവിന്റെ ആവിഷ്‌ക്കാര മനോഭാവത്തോടെ പ്രായഭേദമന്യെ ചിരിക്കാന്‍ മാത്രമായി ഒരു ചിത്രം.

Advertisement