അവില്‍ മില്‍ക്ക് ഉണ്ടാക്കാന്‍ പഠിച്ചാലോ

78
ഇന്ന് കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലെയും റോഡരുകില്‍ ഉള്ള ജ്യൂസ് സ്റ്റാളുകളില്‍ അവില്‍ മില്‍ക്ക് കിട്ടും.ഇത് നമ്മുടെ വീട്ടിലും ഉണ്ടാക്കി നോക്കണ്ടേ.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഇഷ്ടമാകുന്ന അവില്‍ മില്‍ക്ക് വളരെ സിമ്പിള്‍ ആയും രാജകീയമായും തയ്യാറാക്കാം.ഇപ്പോള്‍ കടകളില്‍ കിട്ടുന്ന രീതിയില്‍ എളുപ്പത്തില്‍ ഒരു അവില്‍ മില്‍ക്ക് നമുക്കും തയ്യാറാക്കാം,
അവില്‍ മില്‍ക്ക്
ആവശ്യമായവ :
പാല്‍ തിളപ്പിച്ച് തണുപ്പിച്ചത് – 1 ഗ്ലാസ്സ്
അവില്‍ – 5 ടേബിള്‍സ്പൂണ്‍
പഴം –  ചെറുപഴം ആണെങ്കില്‍ രണ്ടെണ്ണം
കപ്പലണ്ടി തൊലി കളഞ്ഞു വറുത്തത് – ഒന്നര ടേബിള്‍സ്പൂണ്‍, ഇടയ്ക്ക് വിതറാനും അലങ്കരിയ്ക്കാനും
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
ചെറി -ഒന്ന് ,അലങ്കരിയ്ക്കാന്‍
ഹോര്‍ലിക്‌സ് / ബൂസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
ഐസ് കട്ട- രണ്ട്
തയ്യാറാക്കുന്നത് എങ്ങനെ എന്നു നോക്കാം
ആദ്യം അവില്‍ വറുത്തു എടുക്കുക,കയ്യില്‍ പിടിച്ചു നോക്കുമ്പോള്‍ പൊടിയ്ക്കാന്‍ പറ്റുന്ന പരുവം വരെ വറുത്തു എടുക്കണം.ഒരു ഗ്ലാസ് എടുത്തു അതില്‍ പഴം ഇട്ടു സ്പൂണ്‍ വെച്ച് ഉടച്ചെടുക്കുക.ഐസ് കട്ട ചേര്‍ക്കുക.ഒരു ടേബിള്‍ സ്പൂണ്‍ അവില്‍ ചേര്‍ക്കുക.ഇനി പാല്‍ കുറച്ചു ഒഴിയ്ക്കുക,പഞ്ചസാര ചേര്‍ക്കുക.ഇനി കപ്പലണ്ടി ചേര്‍ക്കാം ,വീണ്ടും അവില്‍ ചേര്‍ക്കുക.ഇടയ്ക്ക് ഹോര്‍ലിക്ക്‌സ് കൂടി ചേര്‍ക്കാം.അങ്ങനെ രണ്ടു മൂന്നു തവണയായി അവിലും പാലും മിക്‌സ് ചെയ്യുക.ഇനി ഒരു സ്പൂണ്‍ ഉപയോഗിച്ച് എല്ലാം കൂടി ഒന്നിളക്കി മിക്‌സ് ചെയ്യുക.ഏറ്റവും മുകളില്‍ കുറച്ചു കപ്പലണ്ടിയും,കുറച്ചു ഹോര്‍ലിക്‌സും വിതറി ഒരു ചെറിയും വെച്ച് അലങ്കരിച്ചു സെര്‍വ് ചെയ്യാം.കഴിയ്ക്കുന്നവരുടെ വിശപ്പും മാറും ദാഹവും മാറും.
ട്രൈ ചെയ്തിട്ട് ഫീഡ്ബാക്ക് പറയണേ….
Advertisement